പാലക്കാട്: കെ.സി.എ. അന്തർജില്ലാ അണ്ടർ 19 ഉത്തരമേഖല വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ മലപ്പുറത്തെ മൂന്ന് റൺസിന് പരാജയപ്പെടുത്തി വയനാട് ജില്ല കിരീടം ചൂടി. ടൂർണമെന്റിൽ തുടർച്ചയായ നാലാം വിജയത്തോടെ 16 പോയിന്റ് നേടിയാണ് വയനാട് ഒന്നാം സ്ഥാനക്കാരായത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും 12 പോയിന്റോടെ മലപ്പുറം ടൂർണമെന്റിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത വയനാട് നിശ്ചിത 30 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് എടുത്തത്. വയനാടിന് വേണ്ടി തീർഥ (36), പ്രിഥന (26), പാർവതി (22) എന്നിവർ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ, മലപ്പുറത്തിനായി അക്ഷയയും വൈഗയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലപ്പുറം 146 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മലപ്പുറത്തിനായി അക്ഷയ (36), ക്യാപ്റ്റൻ ശ്രദ്ധ (32) എന്നിവർ മികച്ച പോരാട്ടം കാഴ്ചവെച്ചു. വയനാടിനായി തീർഥ, ജിഷ്ണ, ഉണ്ണിമായ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറ്റൊരു മത്സരത്തിൽ കാസർകോട് ആറ് വിക്കറ്റിന് കോഴിക്കോടിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 21.2 ഓവറിൽ 87 റൺസിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നബ ഫാത്തിമയുടെ ബോളിങ് പ്രകടനമാണ് കോഴിക്കോടിനെ തകർത്തത്. കോഴിക്കോട് നിരയിൽ 22 റൺസെടുത്ത നയനിക മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങിൽ 22.1 ഓവറിൽ കാസർകോട് ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ റിതികയും അൻവിതയും 25 റൺസ് വീതം നേടി ടീമിനെ വിജയത്തിലെത്തിച്ചപ്പോൾ കോഴിക്കോടിനായി ശ്രീയ രണ്ട് വിക്കറ്റ് വീഴ്ത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















