കോഴിക്കോട്: കേരള മ്യൂറൽ പെയിന്റിങ് അസോസിയേഷനും സേവനം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചുമർച്ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും കോഴിക്കോട്ട് തുടരുന്നു. കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ 120 വീട്ടമ്മമാർ വരച്ച വൈവിധ്യമാർന്ന 350 ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 5000 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ വിലമതിക്കുന്ന അപൂർവ്വമായ ചുമർച്ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ഇതിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം വൃക്കരോഗികളുടെയും പക്ഷാഘാതം ബാധിച്ചവരുടെയും ചികിത്സാ സഹായത്തിനായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേരള മ്യൂറൽ പെയിന്റിങ് അസോസിയേഷൻ പ്രസിഡന്റ് ബീന സജിത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. സേവനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി. ധീരജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. നദിഷ, സ്വർണലത, ബീനാ ശിവദാസ്, ഷീജാ സത്യൻ, സലീന നാലവടത്ത്, സ്വപ്‌ന, അമൃതാ മനോഹരൻ, പ്രിയ, പ്രിയാ നന്ദകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















