✒️ അവനവൻ ലോകം - സത്യൻ മാടാക്കര

✒️ അവനവൻ ലോകം - സത്യൻ മാടാക്കര
✒️ അവനവൻ ലോകം - സത്യൻ മാടാക്കര
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2026 May 19, 12:41 PM
SAMUDRA
NISH
mannan
mn
BOB

✒️ അവനവൻ ലോകം

- സത്യൻ മാടാക്കര

തെറിയൊച്ച ഉയരുമ്പോൾ കീഴാള

വാക്കിനെവിടെ അഭയസ്ഥാനം.

കാറ്റിലുണ്ട് നിശബ്ദത

വിളക്കിലുണ്ട് ഊതിയാൽ കെടുന്ന തീ

വെള്ളത്തിലുണ്ട് കാണാത്ത ഉപ്പ്

മഞ്ഞിലുണ്ട് കാണാത്ത കാഴ്ച.

വല വീശുന്നവർ വലക്കണ്ണി കീറുന്ന

ഗറില്ലാ മീൻകളെ കാണുന്നില്ല.

അതറിഞ്ഞ് കടൽ കാക്ക

വട്ടമിട്ട് പറക്കുന്നു.

വാക്ക്, നിറം നീരൊഴുക്കായി

ഒരാളെ എഴുന്നേല്പിക്കുമ്പോൾ

കടവിലെ കെട്ടിയിട്ട തോണി

അക്കരെ ചെല്ലാനുള്ള പ്രതീക്ഷ.

അഹങ്കാരം ജലാശയം കുടിച്ചു വറ്റിക്കില്ല

മരത്തിനേറ്റ വേദന

ചില്ലകൾക്കേ അറിയൂ.

നിന്ദകൾ ചേർന്ന ഭാരം

ഒരു വീടും സഹിക്കില്ല.

അവനവൻ ലോകത്തിൽ

അനുകമ്പയില്ല

പാർശ്വങ്ങളിൽ തീയിട്ട്

ഓരോരോ പ്രഹരങ്ങൾ.

സമഭാവനയുടെ മണ്ണേ

തരിക, അവനവൻ വാഴാത്ത നാളുകൾ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b