ചിത്രപ്രദർശനത്തിന് പ്രൗഢമായ തുടക്കമായി: ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു

ചിത്രപ്രദർശനത്തിന് പ്രൗഢമായ തുടക്കമായി: ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു
ചിത്രപ്രദർശനത്തിന് പ്രൗഢമായ തുടക്കമായി: ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു
Share  
എഴുത്ത്

News desk

2026 May 19, 09:18 AM
SAMUDRA
NISH
mannan
mn
BOB

ഫോർട്ട്കൊച്ചി: ഞാലിപ്പറമ്പിലെ ആർട്ടിസ്റ്റ് ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിന് തുടക്കമായി. പ്രമുഖ ചിത്രകാരൻ ബോസ് കൃഷ്ണമാചാരിയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പ്രശസ്ത കലാകാരന്മാരായ ആർട്ടിസ്റ്റ് വി.എൻ. അജി, പ്രസാദ് രാഘവൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


​കേരളത്തിലെയും പുറത്തെയും പ്രശസ്തരായ പതിനെട്ടോളം കലാകാരന്മാരുടെ ശ്രദ്ധേയമായ സൃഷ്ടികളാണ് ഈ പ്രദർശനത്തിൽ അണിനിരത്തിയിട്ടുള്ളത്. അന്തരിച്ച പ്രഗത്ഭ ചിത്രകാരന്മാരായ എം.വി. ദേവൻ, സി.എൻ. കരുണാകരൻ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവരുടെ വിഖ്യാതമായ ചിത്രങ്ങൾ കാണാനുള്ള അപൂർവ അവസരം ഈ പ്രദർശനത്തിലുണ്ട്. ഇവരെക്കൂടാതെ കെ. പ്രഭാകരൻ, കെ.എ. ദേവദാസ്, ബംഗാളി ചിത്രകാരൻ ഗുരുപത് ചിത്രകാർ, കെ. ഫ്രാൻസിസ് തുടങ്ങി സമകാലിക കലാരംഗത്തെ പ്രമുഖരുടെ വൈവിധ്യമാർന്ന രചനകളും ഗാലറിയിൽ സജ്ജീകരിച്ചിരിക്കുന്നു. കലmatchesസ്വാദകർക്ക് ഏറെ പുതുമയേകുന്ന ഈ ചിത്രപ്രദർശനം ജൂൺ 16-ന് സമാപിക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b