പത്തനാപുരം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ പത്തനാപുരം ഗാന്ധിഭവനിൽ അന്താരാഷ്ട്ര കുടുംബദിനാചരണവും സേവനപ്രവർത്തകരുടെ സ്നേഹസംഗമവും സംഘടിപ്പിച്ചു. ലോക റെക്കോർഡ് ജേതാവും 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് ഗാന്ധിഭവന്റേതെന്നും, അംഗസംഖ്യ വർധിക്കുന്തോറും ഇമ്പം കൂടുന്ന ജീവകാരുണ്യ കുടുംബമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം അന്തേവാസികൾക്ക് അഭയകേന്ദ്രമായ ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനലൂർ മുൻ മുൻസിപ്പൽ ചെയർമാനും ഗാന്ധിഭവൻ രക്ഷാധികാരിയുമായ കെ. ധർമ്മരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ഒരു ലക്ഷത്തിലധികം പ്രസവശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് സാംസൺ, പീഡിയാട്രീഷ്യൻ ഡോ. സാംസൺ സാം, 'വഞ്ചിപ്പുര' ഭക്ഷണശാല ഉടമകളായ അമ്പിളി, രത്നം എന്നിവരെ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉപഹാരം നൽകി ആദരിച്ചു.
ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ സ്വാഗതവും സി.ഇ.ഒ ഡോ. വിൻസന്റ് ദാനിയൽ നന്ദിയും പറഞ്ഞു. എം.ടി. ബാവ, പിറവന്തൂർ രാജൻ, വിനയദാസ് വണ്ടൂർ, എ.ജെ. പ്രകാശം തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















