വനിതാ ക്രിക്കറ്റ്: വരാനിരിക്കുന്ന സീസണിനായി താരങ്ങളെ ഒരുക്കാൻ കൃഷ്ണഗിരിയിൽ ഓഫ് സീസൺ ക്യാമ്പ്

വനിതാ ക്രിക്കറ്റ്: വരാനിരിക്കുന്ന സീസണിനായി താരങ്ങളെ ഒരുക്കാൻ കൃഷ്ണഗിരിയിൽ ഓഫ് സീസൺ ക്യാമ്പ്
വനിതാ ക്രിക്കറ്റ്: വരാനിരിക്കുന്ന സീസണിനായി താരങ്ങളെ ഒരുക്കാൻ കൃഷ്ണഗിരിയിൽ ഓഫ് സീസൺ ക്യാമ്പ്
Share  
എഴുത്ത്

News desk

2026 May 15, 08:52 AM
SAMUDRA
NISH
mannan
mn
BOB

മീനങ്ങാടി: ബി.സി.സി.ഐ.യുടെ പുതിയ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് മുന്നോടിയായി കേരളത്തിലെ വനിതാ താരങ്ങൾക്കായി കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഓഫ് സീസൺ ക്യാമ്പ് ആരംഭിച്ചു. ഒക്ടോബറിൽ തുടങ്ങുന്ന മത്സരങ്ങൾക്കായി താരങ്ങളുടെ ശാരീരികക്ഷമതയും ഫീൽഡിങ് മികവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കേരള സീനിയർ, അണ്ടർ-23 ടീമുകളിൽ കളിച്ച പ്രമുഖരായ 50 താരങ്ങളാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.


​ഇന്ത്യൻ താരം സജന സജീവൻ, കേരള സീനിയർ ടീമംഗങ്ങളായ ഐ.വി. ദൃശ്യ, സി.എം.സി. നജ്‌ല, ടി. ഷാനി, അക്ഷയ തുടങ്ങിയ പ്രമുഖർ ക്യാമ്പിലുണ്ട്. ഈ മാസം 23 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ആദ്യ ഘട്ടത്തിൽ കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രത്യേക വ്യായാമങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഓരോ താരത്തിന്റെയും ശാരീരിക നിലവാരം പരിശോധിച്ച ശേഷം ജിം വർക്കൗട്ട്, ഓട്ടം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വ്യക്തിഗത പരിശീലനമാണ് നൽകുന്നത്. 18 മുതൽ 23 വരെ ഫീൽഡിങ് പരിശീലനവും നടക്കും.


​ധർമശാല സ്റ്റേഡിയത്തിന് സമാനമായ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സൗകര്യമുള്ള കൃഷ്ണഗിരിയിലെ പരിശീലനം താരങ്ങൾക്ക് ഏറെ ഗുണകരമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പ്രദേശമായതിനാൽ ഓക്സിജൻ കുറവുള്ള ഇവിടെ പരിശീലിക്കുന്നത് താരങ്ങളുടെ ശ്വസനശേഷിയും ഊർജ്ജസ്വലതയും വർധിപ്പിക്കാൻ സഹായിക്കും. ബി.സി.സി.ഐ. കോച്ച് രാഹുൽദാസ്, ജാക്‌സൺ, റോസ് മരിയ, മേഘ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ദേവിക പൽശിക്കാർ ഹെഡ് കോച്ചായും മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ബിജു ജോർജ് ഫീൽഡിങ് പരിശീലകനായും ടീമിനൊപ്പമുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B