കാഞ്ഞങ്ങാട്: അലാമിപ്പള്ളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ചാമ്പ്യന്മാരായി. ഫോട്ടോഫിനിഷിലേക്ക് നീണ്ട വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ തിരുവനന്തപുരത്തെയാണ് തൃശൂർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്ന തിരുവനന്തപുരത്തെ അവസാന നിമിഷങ്ങളിൽ അവിശ്വസനീയമായ പോരാട്ടവീര്യത്തിലൂടെ തൃശൂർ മറികടക്കുകയായിരുന്നു.
നിശ്ചിത സമയത്തും ആദ്യ എക്സ്ട്രാ ടൈമിലും ഇരുടീമുകളും തുല്യനില പാലിച്ചതോടെ മത്സരം രണ്ടാം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒടുവിൽ 119-112 എന്ന സ്കോറിനാണ് തൃശൂർ കിരീടത്തിൽ മുത്തമിട്ടത്. തൃശൂരിനായി 44 പോയിന്റുകൾ നേടിയ അഭിനന്ദ് രാജേഷിനെ ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കോഴിക്കോട് കിരീടം നേടി. മികച്ച താരം കെ. അക്ഷരയാണ്. പെൺകുട്ടികളുടെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കൊല്ലത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം വെങ്കലം നേടി.
വിജയികൾക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നിയുക്ത എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി. രമേശൻ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ബി.എ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സമാപന ചടങ്ങിൽ സംബന്ധിച്ചു. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, എം. ഗോപിനാഥൻ എന്നിവരുടെ സ്മരണാർത്ഥമുള്ള ട്രോഫികളാണ് വിജയികൾക്ക് നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















