വടകര :മലയാളത്തിൻ്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായരുടെ തിരഞ്ഞെടുത്ത സിനിമകളിലൂടെയുള്ള ഒരു സംഗീതയാത്രയായ ' നിളാതീരം ' കലാസന്ധ്യ വടകര ടൗൺഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറി .
കലാകേന്ദ്ര ചോമ്പാലയും യുവസാരഥി കണ്ണൂക്കരയും സംയുക്തമായി നടത്തിയ 'നിളാതീരം ' പരിപാടി കലാകേന്ദ്ര ഫൗണ്ടർ സതീദേവി ഭദ്രദീപംകൊളുത്തി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
തുടർന്ന് എം. ടി .സിനിമകളിലെ ഗാനങ്ങളെ ആധാരമാക്കി രാവിലെ 8 മണിമുതൽ രാത്ര 10മണി വരെ നീണ്ട ഗാനാലാപന മത്സരങ്ങളിലും നൃത്തോത്സവങ്ങളിലും 150 ലേറെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വടകരയിൽ അരങ്ങുണർത്തി .
മലയാളത്തിന്റെ അക്ഷരസുകൃതം എം .ടി .യുടെ സിനിമകളിലൂടെയുള്ള ഒരു നൃത്ത സംഗീതയാത്രയായ
'നിളാതീരം ' പരിപാടിക്കൊപ്പം പ്രേംജിത്ത് ചോമ്പാല രചിച്ച 'ഒരു പരാജിതൻ്റെ കഥ 'എന്ന നോവലിൻറെ പുസ്തകപ്രകാശനകർമ്മം പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ ബാലൻ തളിയിൽ നിർവ്വഹിച്ചു
മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും എഴുത്തുകാരനുമായ ടി.ശ്രീനിവാസൻ ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങി .
'നിളാതീരം ' സെക്രട്ടറി അനീഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് വിശ്വജിത്ത് അധ്യക്ഷത വഹിച്ചു .
കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി ചെയർമാനും പ്രമുഖ എഴുത്തുകാരനും ചലച്ചിതനടനുമായ പ്രേംകുമാർ 'നിളാതീരം 'പരിപാടിഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
പുസ്‌തകപരിചയം നോവലിസ്റ്റും എഴുത്തുകാരനുമായ സത്യൻ മാടാക്കര നിർവ്വഹിച്ചു .
പ്രേംജിത്ത് ചോമ്പാലയുടെ തിരക്കഥയുടെ ടൈറ്റിൽ പ്രകാശനം കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടേരി നിർവ്വഹിച്ചു .
ബി എസ് എസ് ദേശീയപുരസ്‌ക്കാര ജേതാവ് പ്രേംജിത്ത് ചോമ്പാലയെ പ്രേംകുമാർ ചടങ്ങിൽ ആദരിച്ചു .
ദിവാകരൻ ചോമ്പാല ( മീഡിയ ഫേസ് കേരള ), റോഷൻ ബഷീർ , നടി അഞ്ജനപ്രകാശ് , നടി മിതൂസ് എ ഫ്‌റായി , ഡെന്നി ഡേവിഡ് ( പ്രൊഡക്ഷൻ കൺട്രോളർ ) ,ഷെസ്‌ന .വി .എം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
ഗാനാലാപന മത്സരത്തിലും നൃത്താവിഷ്‌ക്കാരത്തിലും വിജയികളായ വർക്കും ഈ രണ്ട് പരിപാടിയിൽ പങ്കെടുത്തവർക്കും ഉപഹാരസമർപ്പണം നടത്തി.
നിളാതീരം കലാ സന്ധ്യയിലെ കൂടുതൽ
ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















