സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട്ട് തുടക്കം; ആദ്യദിനം ജോൺ വേണി അക്കരക്കാരൻ മുന്നിൽ

സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട്ട് തുടക്കം; ആദ്യദിനം ജോൺ വേണി അക്കരക്കാരൻ മുന്നിൽ
സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട്ട് തുടക്കം; ആദ്യദിനം ജോൺ വേണി അക്കരക്കാരൻ മുന്നിൽ
Share  
എഴുത്ത്

News desk

2026 May 04, 08:53 AM
SAMUDRA
NISH
mannan
mn

എച്ച്.എസ്. സ്‌മാരക ട്രോഫിക്ക് വേണ്ടിയുള്ള 63-ാമത് സംസ്ഥാന ഫിഡെ റേറ്റഡ് സീനിയർ ചെസ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട്ട് ആവേശകരമായ തുടക്കം. ഞായറാഴ്ച കോവൂർ റൂക്ക്‌സ് ആൻഡ് റൂട്ട്സ് ചെസ് അക്കാദമിയിൽ ആരംഭിച്ച മത്സരത്തിൽ, ആദ്യദിനത്തിലെ രണ്ട് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഫിഡെ മാസ്റ്റർ ജോൺ വേണി അക്കരക്കാരൻ രണ്ട് പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. ഇ.യു. അഹസ് (തൃശ്ശൂർ), സഞ്ജയ് എസ്. പിള്ള (കോട്ടയം), മുഹമ്മദ് ദിൽഷാദ് (കോഴിക്കോട്) എന്നിവരടക്കം പത്തുപേരാണ് ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനവുമായി മുൻനിരയിലുള്ളത്.


​മേയർ ഒ. സദാശിവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ദിനേശ് ബാബു മനക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെസ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. എം.സി. മനോജ്, കൗൺസിലർ വിശ്വനാഥൻ പുതുശ്ശേരി, മുൻ ദേശീയ താരം പ്രവീൺകുമാർ, കെ.വി. വിനോദ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷൻ, റൂക്ക്സ് ആൻഡ് റൂട്ട്സ് ചെസ് അക്കാദമി, ചാണക്യ ചെസ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m