ഈ വർഷത്തെ ആചാര്യ അവാർഡ് എൽ .സുഗതന്

ഈ വർഷത്തെ ആചാര്യ അവാർഡ് എൽ .സുഗതന്
ഈ വർഷത്തെ ആചാര്യ അവാർഡ് എൽ .സുഗതന്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 02, 09:31 AM
SAMUDRA
NISH
mannan

ഈ വർഷത്തെ ആ

ചാര്യ അവാർഡ് 

എൽ സുഗതന് 


ബഹുഭാഷാ പണ്ഡിതനും, മാതൃകാ അദ്ധ്യാപകനുമായിരുന്ന സഭാകവി ശ്രീ. സി.പി. ചാണ്ടിസാറിൻറെ സ്മ‌രണക്കായി മലങ്കര ഓർത്തഡോക്‌സ് സഭ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ആചാര്യ അവാർഡിന് വിദ്യാഭ്യാസ പ്രവർത്തകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എൽ സുഗതൻ അർഹനായി. 

 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 

പാഠ്യപാഠ്യേതര മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടാതെ വിദ്യാഭ്യാസ രംഗത്തും കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി സ്വന്തം സ്കൂളിലും സംസ്ഥാനതലത്തിലും അദ്ദേഹം ഇടപെട്ടിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് 

 അവാർഡിന് തെരഞ്ഞെടുത്തത്.

 പഠനനിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, കുട്ടികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ പള്ളിക്കുടം ടിവി ഉൾപ്പെടെയുള്ള പ്രോത്സാഹന പദ്ധതികൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ചിരുന്നു.

 സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കിയുള്ള പുതിയ ഭക്ഷണ മെനു, തിരക്കേറിയ സ്കൂളിന് മുൻവശമുള്ള സുരക്ഷാ വേലിയും നടപ്പാതയും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് മുന്നിൽ നിർമ്മിക്കുന്നതിന് 30 കോടിയുടെ പദ്ധതി സർക്കാർ അനുവദിച്ചതും, കലാകായിക പീരീയിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുത് എന്നുള്ള ഉത്തരവ്, സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ ആ ദിനങ്ങളിലെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ അപേക്ഷയെ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചതും ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ ആണ്. 


 സംസ്ഥാന അധ്യാപക അവാർഡ് സംസ്ഥാന വനിമിത്രാ അവാർഡ് ഡോ. എപിജെ അബ്ദുൽ കലാം അധ്യാപക അവാർഡ്, സൽകർമ്മ പുരസ്കാരം,

 എലിസ്റ്റർ എക്സലൻസി പുരസ്കാരം, ജെസിഐ ഇന്റർനാഷണൽ പുരസ്കാരം അദ്ദേഹത്തിന് തേടിയെത്തിയിട്ടുണ്ട്. 13നു 10മണിക്ക് പത്തനംതിട്ട കാതോ ലിക്കേറ്റ് കോളജിൽ നടത്തുന്ന അനുസ്‌മരണ സമ്മേളനത്തിൽ ആന്റോ ആന്റണി എംപി പുര സ്കാരം സമ്മാനിക്കും. കുര്യാ ക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.


 റവന്യൂ ജീവനക്കാരിയായ അനൂപ ഭാര്യയും വിദ്യാർത്ഥികളായ ഭവിൻ സുഗതൻ ഭവികാലക്ഷ്മി എന്നിവർ മക്കളുമാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m