കുരുന്നുപ്രതിഭകളുടെ സര്‍ഗസൃഷ്ടികളുമായി 'കൂട്ടുകാർ'; ഭിന്നശേഷി കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു

കുരുന്നുപ്രതിഭകളുടെ സര്‍ഗസൃഷ്ടികളുമായി 'കൂട്ടുകാർ'; ഭിന്നശേഷി കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു
കുരുന്നുപ്രതിഭകളുടെ സര്‍ഗസൃഷ്ടികളുമായി 'കൂട്ടുകാർ'; ഭിന്നശേഷി കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു
Share  
2026 Apr 26, 09:09 AM
SAMUDRA
NISH
yoga

ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടക്കാവ് അർബൻ റിസോഴ്‌സ് സെന്റർ (യു.ആർ.സി.) തയ്യാറാക്കിയ 'കൂട്ടുകാർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു സംരംഭം ആദ്യമായാണ് നടക്കുന്നത്. 69 വിദ്യാലയങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ 134 കവിതകളും കഥകളും അവർ തന്നെ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.


​കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. പുസ്തകത്തിനായി രചനകൾ നിർവ്വഹിച്ച കുഞ്ഞുപ്രതിഭകൾക്കൊപ്പമായിരുന്നു പ്രകാശനച്ചടങ്ങ് നടന്നത് എന്നത് ഏറെ ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെടുത്ത കുരുന്നു കലാകാരന്മാരെ സർട്ടിഫിക്കറ്റും മെമന്റോയും നൽകി മേയർ ആദരിച്ചു. അതോടൊപ്പം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച് വിരമിക്കുന്ന ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കിമിന് യാത്രയയപ്പും നൽകി.


​കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാ ജാഫർ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ജാനിസ് ആന്റോ, സിസ്റ്റർ എ.സി. മിനിഷ, മുഹമ്മദ് ഷഹാദ്, വി.ടി. ഷീബി, ആർ. ഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പുറംലോകത്തെ അറിയിക്കാൻ ഇത്തരമൊരു പുസ്തകം വലിയ പ്രചോദനമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA