കുറുക്കന്റെ കല്യാണം :ഷർമിള പനോളി

കുറുക്കന്റെ കല്യാണം :ഷർമിള പനോളി
കുറുക്കന്റെ കല്യാണം :ഷർമിള പനോളി
Share  
ഷർമിള . പനോളി എഴുത്ത്

ഷർമിള . പനോളി

2026 Apr 25, 12:24 AM
SAMUDRA
NISH
yoga

ഇരുപത്തിഏഴാം വയസ്സിൽ കല്യാണം കഴിഞ്ഞു, ശേഷം ഒന്നാമത്തെ ആനിവേഴ്സറിയും കഴിഞ്ഞു. എന്നിട്ടും എനിക്ക് വിശേഷം ഉണ്ടാവാത്തത്തിൽ ഏറ്റവും വിഷമിച്ചത് ഞാനോ ഭർത്താവോ ബന്ധുക്കളോ അല്ല, മറിച്ചു നാട്ടുകാരാണ്. അമ്മായിഅമ്മയാണ് ഏറ്റവും ബുദ്ധിമുട്ടിയത്, കാരണം മോന്റെയോൾക്ക് വിശേഷമൊന്നും ആയില്ലേ എന്ന്, കാണുന്നവരൊക്കെ അവരോടാണ് ചോദിക്കുന്നത്. അവസാനം സഹികെട്ടു അമ്മ പറഞ്ഞതനുസരിച്ചു ഞങ്ങൾ മെഡിക്കൽ കോളേജിലെ ഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സ തേടി. അവിടുത്തെ ഡോക്ടർ കുറച്ചു ചെക്ക് അപ്പ്‌ നടത്തി. പിന്നെ എന്നോട് സംസാരിക്കാൻ തുടങ്ങി. ഭർത്താവിന്റെ കുടെയല്ല താമസമെന്ന് കേട്ടപ്പോൾ ഡോക്ടർ പൊട്ടിചിരിച്ചുകൊണ്ട് ചോദിച്ചു. "പിന്നെങ്ങനെയാ മോളേ കുട്ടികൾ ഉണ്ടാവുക?", "അല്ല ഡോക്ടറെ ഭർത്താവ് ആഴ്ചയിൽ ഒരുദിവസം, വെള്ളിയാഴ്ച രാത്രി വന്നു ശനിയാഴ്ച തിരിച്ചു പോകും.

അതുപോരേ?"

"പോരാലോ, വെള്ളിയാഴ്ച കുട്ടികൾ ഉണ്ടാവുമെന്ന് നിന്നോട് ആരാ പറഞ്ഞത്!!!!!" ഡോക്ടർ പിന്നെയും ചിരിച്ചു. 

"നീ ആദ്യം ഭർത്താവിന്റെ കൂടെ പോയി താമസിക്ക്, എന്നിട്ടും കുട്ടികൾ ഉണ്ടാകുന്നില്ലെങ്കിൽ ഇവിടെക്ക്‌ വരൂ. ". 

പിന്നീട് ഞങ്ങൾ ഡോക്ടറെ കാണാൻ പോയില്ല. കാരണം വീട്ടിൽ വയസ്സായ അച്ഛനും അമ്മയുമുണ്ട്. അവരെ നോക്കാൻ ഒരാളെ വേണ്ടിട്ടാണ് എന്നെ കല്യാണം കഴിച്ചത് തന്നെ. അന്നത്തെ കാലത്ത് ഹോം നേഴ്സ് ഒന്നും ഇല്ലാലോ. രണ്ട് വയസ്സന്മാരുടെ കൂടെ നിന്ന് എന്റെ ദിവസങ്ങൾ ഒരു അവാർഡ് സിനിമ പോലെയായിപ്പോയിരുന്നു. അപ്പോഴാണ് രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചത് പാല് എന്നപോലെ ഡോക്ടറുടെ ഈ കുറിപ്പടി കിട്ടുന്നത്. ഭർത്താവ് എന്നെയും കൂടെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചു കാത്തുനിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് 

നാലഞ്ചു മാസം കൂടി കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി.

സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നിയ നിമിഷം, പച്ചക്കുറുക്കന്റെ കല്യാണം പോലെ. 

എന്നാലും ജീവിതത്തിൽ ഏറ്റവും വേദനയും സന്തോഷവും ഒരുമിച്ചു അനുഭവിച്ചത്, ഒൻപത് മാസത്തെ കാത്തിരിപ്പിനൊടുവിൽ മോളുടെ മുഖം ആദ്യമായി കണ്ടപ്പോഴാണ്. മഴയും വെയിലും ഒരുമിച്ചു വരുന്ന നീലക്കുറുക്കന്റെ കല്യാണം പോലെ.

mannan-anjali-advt
MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA