ചൊക്ലി:മേനപ്രത്ത് ആണ്ടി പീടികയിൽ പ്രവൃർത്തിച്ചു വരുന്ന ക്ലബ്ബ് അമരെന്തൻ നാലാം വാർഷിക പരിപാടിയിൽ മാതൃകാപരമായ തീരുമാനവുമായി ക്ലബ്ബ് ഭാരവാഹികൾ .
ക്ലബ്ബ് പരിസരത്തെ പ്രായം ചെന്ന 10 അമ്മമാർക്ക് വിമാന - ബോട്ട് - തീവണ്ടി യാത്രക്ക് സൗകര്യമൊരുക്കി
ആഗ്രഹങ്ങൾ സ്വപ്നങ്ങളായ് മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക്
അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി പറക്കാൻ അവസരം ഒരുക്കി നൽകാൻ ക്ലബ്ബിന്റെ നാലാം വാർഷികത്തിൽ പ്രഖ്യാപനം നടത്തി
മെയ് 7 ന് കണ്ണൂർ എയർ പോർട്ടിൽ നിന്ന് യാത്ര ആരംഭിക്കണമെന്നും, തുടർന്ന് മെട്രാ ടെയിൽ, ബോട്ട് യാത്ര, മറ്റ് യാത്രകൾ നടത്തി ഒടുവിൽ വന്ദേ ഭാരത് ട്രയിനിൽ തിരിച്ചു നാട്ടിൽ എത്തിച്ചേരുന്ന നിലയിലാണ് യാത്ര നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്..
നിരവധി സാമൂഹ്യ-സാംസ്ക്കാരിക- സന്നദ്ധ പ്രവർത്തനം ഏറ്റെടുത്ത് കൊണ്ടാണ് കഴിഞ്ഞ നാല് വർഷമായി ക്ലബ്ബ് നാട്ടിൽ ഇടപെട്ട് കൊണ്ടിരിക്കുന്നത്
2023 ൽ രുപീകരിച്ച ക്ലബ്ബ്, അവരുടെ പ്രധാനപ്പെട്ട ലക്ഷ്യം പൊതു മൈതാനം പ്രാവർത്തികമാക്കി
പൊതുജന കൂട്ടായ്മ വളർത്തി എടുക്കുക എന്നതായിരുന്നു,
പ്രദേശത്ത് ആവശ്യമായ 30 സെന്റ് സ്ഥലം കണ്ടെത്തി
വിവിധ വഴികളിൽ കൂടി പണം കണ്ടെത്തി സ്ഥലം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നാല് വർഷമായി നീങ്ങി കൊണ്ടിരിക്കുകയാണ് , ഇതിനകം തന്നെ ജനങ്ങൾ വാഗ്ദാനം ചെയ്ത തുകകൾ, അച്ചാർ ചാലഞ്ച്, ബിരിയാണിചാലഞ്ച്, സമ്മാന പദ്ധതി കുറികൾ എന്നിവ നടത്തി ഏകദേശം 20 ലക്ഷം രൂപ സമാഹരിച്ചു , അടുത്ത ആറ് മാസത്തിനകം ബാക്കിയുള്ള തുക കണ്ടെത്തി പൊതുമൈതാനം യാഥാർത്ഥ്യമാക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ക്ലബ്ബിന്റെ നാലാം .വാർഷികവും, സമ്മാന പദ്ധതിയുടെ ബംബർ നറുക്കെടുപ്പും കണ്ണൂർ ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് പി.എം അഖിൽ നിർവഹിച്ചു.
ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ കെ.പി ഷിനോജ്, ഷംസാന കെ,
ടി. ജയേഷ്, ഫസൽ മൂസ, വി.പി നിത്യൻ, എം. സന്തോഷ്,
കെ.കെ കനകരാജ് സംസാരിച്ചു ,
ക്ലബ്ബ് സെക്രട്ടറി എൻ.കെ ആശിഷ് സ്വാഗതവും, നമിത്ത് കെ.നന്ദിയും പറഞ്ഞു.
ബംബർ ജേതാവിന്റെ ഒരു ലക്ഷം രൂപയും ,
സമ്മാന പദ്ധതി കുറിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത കുടുംബശ്രീ അംഗങ്ങൾക്ക് വയനാട് ട്രിപ്പ് ഓഫർ ചെയ്ത വി.പി നിത്യൻ പ്രഖ്യാപിച്ചതുകയും, മറ്റ് കുടുംബശ്രീകൾക്ക് മൊമൊന്റോ നൽകിയും പി.എം അഖിൽ ആദരിച്ചു,
തുടർന്ന്വിവിധ കലാപരിപാടികളുംഅരങ്ങേറി.
ചിത്രവിവരണം:പി.എം. അഖിൽ വാർഷികം ഉദ്ഘാടനം ചെയ്യുന്നു.
കെ.വിജയൻ മാസ്റ്റർക്ക് എം.പി. ബാലകൃഷ്ണൻ മാസ്റ്റർ അവാർഡ്
ധർമ്മടം. ഈ വർഷത്തെ എം.പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാര (11,111 രൂപ)ത്തിന് ജില്ലയിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തകനും ധർമ്മടം ഗവ. മാപ്പിള യു പി സ്‌കൂൾ റിട്ട. പ്രധാന അധ്യാപകനുമായ കരിയാട്ടെ കെ. വിജയൻ മാസ്റ്ററെ തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധി മാർഗ്ഗ പ്രചാരകനും ഡയറ്റ് പ്രിൻസിപ്പലുമായിരുന്ന എം.പി. ബാലകൃഷ്‌ണൻ മാസ്റ്ററുടെ സ്‌മരണയ്ക്കായി എം.പി. ബി അനുസ്‌മരണ സമിതി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.
2007 ൽ വെറും 10 വിദ്യാർഥികളുമായി പൂട്ടലിൻ്റെ വക്കിലെത്തിയ സർക്കാർ വിദ്യാലയത്തെ തൻ്റെ 12 വർഷത്തെ സേവനത്തിലൂടെ 260 വിദ്യാർഥികളുള്ള മികച്ച വിദ്യാലയമായി വളർത്തിയെടുത്തത് പരിഗണിച്ചാണ് പുരസ്‌കാരം.
ഈ മാസം അവസാനം നടക്കുന്ന എം. പി. ബാലകൃഷ്ണൻമാസ്റ്റർ അനുസ്മരണ ചടങ്ങിൽ കല്പറ്റ നാരായണൻ പുരസ്‌കാരം സമ്മാനിക്കും
മൊയ്‌തീൻ കുട്ടി നിര്യാതനായി
ന്യൂമാഹി: കിടരാൻകുന്ന് റഹിമാൻ വില്ലയിൽ കെ.പി. മൊയ്‌തീൻ കുട്ടി (72) നിര്യാതനായി, ഭാര്യ , ടി.സഫിയ.
മക്കൾ: റോഷിനി (സലാല) , സമീറ (ബഹ്‌റൈൻ), റിജാസ് (കോഴിക്കോട് ), സജിന, പരേതയായ ഷർമിന.
മരുമക്കൾ: സിദ്ദീഖ് (സലാല ), സിറാജ് (ബഹ്‌റൈൻ), ഷബീർ (സൈദാർപള്ളി), ഷർമിലി..
മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം.
മാഹി : കേന്ദ്ര ടൂറിസം മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി
സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച 'ദേഖോ അപ്‌ന ദേശ്' ഹാൻ്റ് റിട്ടൺ ടൂറിസം ബ്രോഷർ രചന മത്സരത്തിൽ മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുടെ ടീം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആവണി കൃഷ്‌ണ ,
അർണ്ണവ് പ്രകാശ്, നേത്ര, ലക്ഷ്‌മി കാന്ത് എൻ. പൈ, പി.സിദ്രസൂരജ്,
അഭിരാമി പ്രതീഷ് എന്നീ വിദ്യാർഥികൾ ഉൾപ്പെട്ട ടീമാണ് ഒന്നാം സ്ഥാനം നേടിയത്.
പതിനായിരം രുപ വീതം ക്യാഷ് പ്രൈസും യോഗ്യത സർട്ടിഫിക്കറ്റും ഇൻക്രെഡിബിൾ ഇന്ത്യ എന്ന് ആലേഖനം ചെയ്ത ആകർഷകമായ ഗിഫ്റ്റ് കിറ്റുമാണ് ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങൾക്കു ലഭിച്ചത്.
ഇന്ത്യയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും പ്രചരിപ്പിക്കാനും യുവതയെ പ്രോത്സാഹിപ്പിച്ച്, ഇന്ത്യയുടെ പൈതൃകവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം യുവാക്കളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രിയ വിദ്യാലയങ്ങളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലെയും ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സിലെ കുട്ടികൾക്കായാണ്
കേന്ദ്ര ടൂറിസം മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി
ടൂറിസം ബ്രോഷർ നിർമ്മാണ മത്സരം ആവിഷ്‌ക്കരിച്ചത്,
വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ ലോകേഷ് കുമാവത്ത് നല്കിയ പരിശീലനവും നിർദ്ദേശങ്ങളുമാണ് കുട്ടികളുടെ ടീമിനെ മികവുറ്റ പ്രകടനത്തിനു പ്രാപ്തരാക്കിയത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ സ്‌കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ എൻ . ഗിനിഷ് കുമാർ വിതരണം ചെയ്തു.
ചിത്രവിവരണം:പ്രിൻസിപ്പാൾ എൻ . ഗിനിഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
അഹമ്മദ് നിര്യാതനായി.
ന്യൂമാഹി : ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം "ശുക്ർ" ൽ താമസിക്കുന്ന കൈതാൽ വട്ടക്കാരി അഹ്‌മദ് (73) നിര്യാതനായി.
പരേതരായ ഹസ്സന്റെയും ഖദീജയുടെയും മകനാണ്.
ജമാഅത്തെ ഇസ്‌ലാമി ന്യൂമാഹി ഹൽഖയിലെ സജീവ പ്രവർത്തകനും ന്യൂമാഹി ഏരിയ സമിതി അംഗവുമാണ്.
കൂടാതെ വെൽഫെയർ പാർട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി അംഗം, വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റെപ്സ് ന്യൂമാഹി എക്സിക്യൂട്ടീവ് മെമ്പർ, ന്യൂമാഹി പെരിങ്ങാടി ബൈത്തുസ്സകാത്ത് എക്സിക്യൂട്ടീവ് മെമ്പർ, ഹിറ സോഷ്യൽ സെന്റർ ന്യൂമാഹി എക്സിക്യൂട്ടീവ് മെമ്പർ, സംഗമം അയൽ കൂട്ടായ്മ ഹിറ ഗ്രൂപ്പ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: ചീക്കിലോടൻ കോർച്ചൻ കണ്ടി ആമിന..
മക്കൾ: സിയാദ് (ദുബായ്), സബ്ന, സഫാദ് (ദുബായ്)
മരുമക്കൾ: മുബീന, റാഷിദ്, തസ്‌നിം
സഹോദരി: ആയിഷ.
മാഹിയിൽ സ്ത്രീ സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി പ്രതിഷേധം ഇന്ന്
മാഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്ത്രീ സംവരണ ബില്ലിനെതിരെ കോൺഗ്രസും ഇടത് പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ പ്രതിഷേധവുമായി ഭാരതീയ ജനതാ പാർട്ടി ഇന്ന് പള്ളൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 22ന് വൈകുന്നേരം 4:30ന് ചെമ്പ്ര റോഡിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിക്കും. തുടർന്ന് പൊതുയോഗം നടക്കും.
ബിജെപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ പി. കെ. കൃഷ്ണദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
ബിജെപി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, പുതുച്ചേരി സംസ്ഥാന സമിതി അംഗം എ. ദിനേശ്, ടി. എ. ലതീപ് എന്നിവർ പങ്കെടുത്തു.
എൻ സി സി ക്യാമ്പ് ആരംഭിച്ചു
ചൊക്ലി:ആറ് കേരളാ ബറ്റാലിയൻ എൻ സി സി യുടെ ഈ വർഷത്തെ വാർഷിക പരിശീലന ക്യാമ്പ് കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിൽ വിവിധ എൻ സി സി വിഷയങ്ങളിൽ ക്ലാസ്സുകളും ട്രെയിനിംഗും നടക്കും. ഫയറിംഗ്, മാപ് റീഡിങ്, ടെന്റ് പിച്ചിങ്, ഫയർ ആൻഡ് റെസ്‌ക്യു, ഫസ്റ്റ് എയ്ഡ്, ഡ്രിൽ, ആയുധ പരിശീലനം എന്നിവക്ക് പുറമെ ഇത്തവണ ആദ്യമായി സിലബസിൽ ഉൾപ്പെടുത്തിയ ഡ്രോൺ പരിശീലനവും നടക്കും. ക്യാമ്പിൽ 15 സ്ഥാപനങ്ങളിലെ 500 ഓളം കേഡറ്റുകൾ, എൻ സി സി ഓഫീസർമാർ, ഇൻസ്ട്രറക്ടർമാർ, സിവിലിയൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുക്കുന്നു.ക്യാമ്പ് ഏപ്രിൽ 30 ന് സമാപിക്കും.ക്യാമ്പ് ഇന്നലെ രാവിലെ 9 മണിക്ക് 6 കേരളാ ബറ്റാലിയൻ കമാന്റിങ് ഓഫീസർ കേണൽ വികാസ് ജയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി കമാന്റഡന്റ് കേണൽ സഞ്ജയ് പിള്ളൈ, ക്യാമ്പ് അഡ്ജുറ്റന്റ് ലെഫ്റ്റനന്റ് സുസുകി എ, സുബേദാർ മേജർ സി കെ സുആൻ ടോൺസിംഗ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
ചിത്രവിവരണം:കമാന്റിങ് ഓഫീസർ കേണൽ വികാസ് ജയിൻ ഉദ്ഘാടനം ചെയ്യുന്നു
ചന്ദ്രൻ നിര്യാതനായി.
മാഹി:കോൺഗ്രസ്സ് പ്രവർത്തകനായ ചാലക്കരയിലെ കുഞ്ഞിം വിട്ടിൽ ചന്ദ്രൻ (72 ) നിര്യാതനായി.
മൊയാരത്ത് ശങ്കരന്റെ 78മത് രക്തസാക്ഷിവാർഷികാചരണം
സ്വാതന്ത്യസമരപോരാട്ടത്തിന്റെ മുന്നണി പോരാളിയും അനശ്വര രക്തസാക്ഷിയുമായ മൊയാരത്ത് ശങ്കരന്റെ 78മത് രക്തസാക്ഷിവാർഷികാചരണം മെയ് 11,13തിയ്യതികളിൽ നടക്കും.
മെയ് 11ന് കെ ടി കുഞ്ഞിക്കണ്ണൻ പങ്കെടുക്കുന്നപ്രഭാഷണംചൊക്ലി മൊയാരം മന്ദിരത്തിൽനടക്കും. മെയ് 13ന് രാവിലെ ലോക്കലിലെ എല്ലാം ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പതാക ഉയർത്തി അനുസ്മരണം. വൈകുന്നേരം 5മണിക്ക് നിടുമ്പ്രം സുധീഷ് മന്ദിരം കേന്ദികരിച്ചു ബഹുജനപ്രകടനവും രക്തസാക്ഷിസ്തുപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണപൊതുയോഗവും നടക്കും. സംഘാടക സമിതി യോഗംപാർട്ടി എരീയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനംചെയ്തു. പി കെ മോഹനൻ മാഷ് അധ്യക്ഷനായി. വി കെ രാകേഷ്, കെ ദിനേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. കെ ദിനേഷ് ബാബു ചെയർമാൻ, പി ജയചന്ദ്രൻ, കെ പ്രദീപ് വൈസ് ചെയർമാൻമാർ,വി പി രമേശൻ കൺവീനർ, കെ വിജേഷ്, എം മോഹനൻ ജോയിന്റ് കൺവീനർമാർ..
മാഹി സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി കോഴ്സുകൾ പുന:സ്ഥാപിക്കണം
മാഹി: മേഖലയിലെ നാല് ഹയർ സെക്കണ്ടറി സ്കൂളുകളിൽ വർഷങ്ങളായി തുടർന്നു വന്നിരുന്ന ഹയർ സെക്കണ്ടറി ക്ലാസുകൾ ആശാസ്ത്രീയമായ രീതിയിൽ പുന:ക്രമീകരിച്ചു സി.ഇ. ഭരതൻ ഗവഃ ഹയർസെക്കണ്ടറി സ്കൂൾ അടച്ചു പൂട്ടാൻ കഴിഞ്ഞ വർഷം കൈകൊണ്ട തീരുമാനം പുനഃപരിശോധിച്ചു സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് ഉൾപ്പെടെയുള്ള പ്ലസ് വൺ ബാച്ചുകൾ തുടങ്ങണമെന്ന് സി.പി.എം മാഹി പള്ളൂർ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു.
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൻ്റെ നിയമാനുസൃതമായ . ഉത്തരവില്ലാതെ ; സി.ബി.എസ്.ഇ അഫിലിയേഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നടപ്പിലാക്കിയ ഈ തലതിരിഞ്ഞ . പരിഷ്ക്കാരം മൂലം കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷയ്ക്ക് കൂട്ടികളുടെ പട്ടിക സമർപ്പിക്കുന്നതിൽ വൈഷമ്യം നേരിട്ടിരുന്നു.
മയ്യഴിയുടെ വിദ്യാഭ്യാസ താത്പര്യങ്ങൾക്ക് വിരുദ്ധ മായ തീരുമാനം തിരുത്തി നാലു ഹയർ സെക്കണ്ടറി സ്കൂളുകളിൽ മുമ്പേ ഉണ്ടായിരുന്ന രീതിയിൽ കോഴ്സുകളിലേക്ക് പ്രവേശനം നൽകണമെന്നും മാഹി ജെ എൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിർത്തലാക്കിയ ഹുമാനിറ്റിസ് കോഴ്സും സുസജ്ജമായ ലാബ് സൗകര്യമുള്ള സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ബാച്ചും പുന:സ്ഥാപിക്കണമെന്നും മാഹി റീജണൽ അഡ്മിനി സ്‌ട്രേറ്റരോടും ചീഫ് എഡുക്കേഷണൽ ഓഫീസറോഡും CPM മെമ്മോറണ്ടം വഴി ആവശ്യപ്പെട്ടു.
പ്രതിനിധി സംഘത്തിൽ മാഹി ലോക്കൽ സെക്രട്ടറി നൗഷദും സി.പി എം നേതാക്കളായ ജയ ബാലു ടി.കെ. ഗംഗാധരൻ എന്നിവരുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















