പൂങ്ങോട് അഖിലേന്ത്യാ സെവൻസ്: സബാൻ കോട്ടയ്ക്കലിന് കിരീടം

പൂങ്ങോട് അഖിലേന്ത്യാ സെവൻസ്: സബാൻ കോട്ടയ്ക്കലിന് കിരീടം
പൂങ്ങോട് അഖിലേന്ത്യാ സെവൻസ്: സബാൻ കോട്ടയ്ക്കലിന് കിരീടം
Share  
2026 Apr 20, 09:09 AM
SAMUDRA
NISH
yoga

കാളികാവ് : പൂങ്ങോട് നേതാജി ക്ലബ് സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം.

ഫൈനലിൽ ടൗൺ ടീം കാളികാവിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സബാൻ കോട്ടയ്ക്കൽ ജേതാക്കളായി.


മികച്ച കളിക്കാരനായി ടൗൺ ടീം കാളികാവിൻ്റെ ആഫ്രിക്കൻ താരം ബോറിസിനെ തിരഞ്ഞെടുത്തു. സബാൻ കോട്ടയ്ക്കലിന്റെ താലിബയാണ് ടോപ് സ്കോറർ. ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെയും കമ്മിറ്റി ആദരിച്ചു.


കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമാ രാജൻ ഉദ്ഘാടനംചെയ്തുതു. വൈസ് പ്രസിഡൻ്റ് അബ്‌ദുറഹ്‌മാൻ അഞ്ചച്ചവിടി അധ്യക്ഷതവഹിച്ചു.


ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എൻ. സവാദ്, കുറ്റീരി റിയാസ് ബാബു, ജിംഷാദ് പുളിയംകല്ല്, വി.പി. മുജീബ്റഹ്മാൻ, ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ ജലീൽ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA