പ്രേംജിത്ത് ചോമ്പാലയുടെ പുതിയ നോവൽ ‘ഒരു പരാജിതൻ്റെ കഥ’: ടൈറ്റിൽ പ്രകാശനം ചെയ്തു

പ്രേംജിത്ത് ചോമ്പാലയുടെ പുതിയ നോവൽ ‘ഒരു പരാജിതൻ്റെ കഥ’: ടൈറ്റിൽ പ്രകാശനം ചെയ്തു
പ്രേംജിത്ത് ചോമ്പാലയുടെ പുതിയ നോവൽ ‘ഒരു പരാജിതൻ്റെ കഥ’: ടൈറ്റിൽ പ്രകാശനം ചെയ്തു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 19, 06:16 PM
SAMUDRA
NISH
yoga

ചോമ്പാല: ബി.എസ്.എസ്. ദേശീയ പുരസ്‌കാര ജേതാവും അധ്യാപകനു മായ പ്രേംജിത്ത് ചോമ്പാലയുടെ രണ്ടാമത്തെ പുസ്തകമായ ‘ഒരു പരാജിതൻ്റെ കഥ’ എന്ന നോവലിൻ്റെ ടൈറ്റിൽ പ്രകാശനം നടന്നു.

ചോമ്പാല ശ്രീനാരായണഗുരു പഠനകേന്ദ്രത്തിലെ ഗുരുസന്നിധിയിൽ വെച്ച് ദിവാകരൻ ചോമ്പാല സ്വാഗതമാശംസിച്ചുനടന്ന ചടങ്ങിൽ ശ്രീനാരായണ ഗുരു പഠനകേന്ദ്രം സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രശസ്ത കവിയും സാഹിത്യകാരനുമായ സത്യൻ മാടാക്കരയാണ് ടൈറ്റിൽ പ്രകാശനകർമ്മം നിർവ്വഹിച്ചത്.

premjithy

 ‘യഥേഷ്ടം ഞാൻ’ എന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം പ്രേംജിത്ത് രചിക്കുന്ന നോവലാണിത്.

ചന്ദ്രൻ എം.ടി.കെ., അനുഷ ധനുഷ്, സുജില അനീഷ്, ബിന്ദു ചന്ദ്രൻ, ശോഭ, അനിത, പത്മജ, ഇമയ് പാർവൺ, ആഷ്ലി ധനുഷ് എന്നിവർ സംസാരിച്ചു.



sathyan-madakkara

പുസ്തക പ്രകാശനം

നോവലിന്റെ ഔദ്യോഗിക പ്രകാശനം 2026 മെയ് 7-ന് വടകര മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽ സിനിമ-സാഹിത്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

kunhikrishnanan-master

ദേശീയ പുരസ്‌കാര നിറവിൽ 

കേന്ദ്ര ആസൂത്രണ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് സേവക് സമാജ് (BSS) നൽകുന്ന ദേശീയ പുരസ്‌കാരം അടുത്തിടെ പ്രേംജിത്തിനെ തേടിയെത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡോ. കെ.കെ.എൻ. കുറുപ്പ്, ആർ.വി.ജി. മേനോൻ എന്നിവരിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.



mfk-cover_1776601151

കലാ-സാമൂഹിക മേഖലകളിൽ കാൽനൂറ്റാണ്ടിലേറെയായി അദ്ദേഹം സജീവമാണ്. 1995-ൽ ‘വിദ്യാകേന്ദ്ര’ എന്ന പേരിൽ ആരംഭിച്ച സൗജന്യ ട്യൂഷൻ സെന്ററും 2000-ൽ തുടങ്ങിയ ‘കലാകേന്ദ്ര’ എന്ന സംഘടനയും വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

premjith

ലഹരി വിരുദ്ധ തെരുവ് നാടകങ്ങൾ, വെബ് സീരിയലുകൾ, മ്യൂസിക് ആൽബങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.


MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA