വിഷുഫലം
: ഷർമ്മിള പനോളി
മീനച്ചൂടിൽ നാടാകെ—
ക്കൊന്നപ്പൂക്കൾ വിരിഞ്ഞുനിൽപ്പൂ,
കണ്ടമ്മതൻ മനം തുടിച്ചു-
ള്ളിൽ സ്വർണ്ണവർണ്ണം പെയ്തിറങ്ങി.
മിഴിയിൽ തെളിഞ്ഞുപ്പൂത്തിരികൾ,
കൈനീട്ടം നൽകാൻ നാണയച്ചെപ്പ്,
കോടിപ്പുതപ്പുകൾ അടുക്കിവെച്ചു-
മക്കളെയോർത്തു കാത്തിരിപ്പൂ.
മാവിൻ കൊമ്പിൽ വിഷുപ്പക്ഷി—
പ്പാടിത്തുടങ്ങി പാട്ടൊന്ന്,
മേടസംക്രമ പുലരിയിൽ
കണ്ണനു മുന്നിൽ കണിയൊരുങ്ങി.
നാലുകൂട്ടം പായസം വെച്ചു,
നാലില മുറിച്ചു സദ്യയുണ്ടു,
ഓലനും കാളനും അവിയലും—
കൂട്ടി മക്കൾ മടങ്ങിപ്പോയി.
ആഘോഷത്തോടെ മേടം മാഞ്ഞു,
പിന്നെയിടവപ്പാതിതൻ ഇടിമിന്നൽ,
മിഥുനമഴയും കഴിഞ്ഞ്—
കാക്കകരയാത്ത കർക്കിടകം.
ആയമ്മയിന്നും തനിച്ചാണ്...
വാതിലിൽ മിഴിനട്ടു കാത്തിരിപ്പൂ,
ഇനിവരുന്നൊരു പൊന്നിൻ ചിങ്ങം—
സന്തോഷമേകുമെന്നോർത്തുമാത്രം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















