ഐ.എം.എ. സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: കോഴിക്കോട് ഐ.എം.എ. ജേതാക്കളായി

ഐ.എം.എ. സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: കോഴിക്കോട് ഐ.എം.എ. ജേതാക്കളായി
ഐ.എം.എ. സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: കോഴിക്കോട് ഐ.എം.എ. ജേതാക്കളായി
Share  
2026 Apr 14, 08:19 AM
SAMUDRA
NISH
mannan
mn

പെരിന്തൽമണ്ണ : ഐ.എം.എ. കേരള സ്റ്റേറ്റ് സ്പോർട്സ് ആൻഡ് വെൽനെസ് കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല ഇന്റർ ജില്ലാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ് "സോക്കർ ഹെസ്റ്റ് 2026-ൽ കോഴിക്കോട് ഐ.എം.എ. ജേതാക്കളായി. ഡോക്ടർമാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും വർധിപ്പിക്കുന്നതിനൊപ്പം സഹോദരഭാവവും ഐക്യവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.


പെരിന്തൽമണ്ണയിലെ മൗലാന സെവൻസ് ടർഫിൽ നടന്ന ടൂർണമെന്റിന് ഐ.എം.എ. പെരിന്തൽമണ്ണ ബ്രാഞ്ച് ആതിഥേയത്വം വഹിച്ചു. വിവിധ ജില്ലകളിൽനിന്നായി ഏഴ് ടീമുകൾ പങ്കെടുത്തു. ഐ.എം.എ. മലപ്പുറം ജില്ലാ ടീം റണ്ണറപ്പായി. വിജയികൾക്ക് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. അഹമ്മദ് കുട്ടി, പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡന്റും സംസ്ഥാന ട്രഷററുമായ ഡോ. കെ.പി. ഷറഫുദ്ദീൻ, മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഡോ. വി.യു. സീതി, ഡോ. കെ.എ. സീതി എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m