കലയരങ്ങിനെ ധന്യമാക്കി ഉമ ഭട്ടതിരിപ്പാടിന്റെ ഭരതനാട്യം

കലയരങ്ങിനെ ധന്യമാക്കി ഉമ ഭട്ടതിരിപ്പാടിന്റെ ഭരതനാട്യം
കലയരങ്ങിനെ ധന്യമാക്കി ഉമ ഭട്ടതിരിപ്പാടിന്റെ ഭരതനാട്യം
Share  
2026 Apr 13, 08:58 AM
SAMUDRA
NISH
mannan
mn

കോഴിക്കോട്: ശാസ്ത്രീയനൃത്തത്തിന്റെ തനത് സൗന്ദര്യം വിളിച്ചോതി ഉമ ഭട്ടതിരിപ്പാട് അവതരിപ്പിച്ച ഭരതനാട്യം കലാസ്വാദകർക്ക് നവ്യാനുഭവമായി. തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഒന്നരമണിക്കൂർ നീണ്ട അവതരണത്തിലൂടെയാണ് ഉമ കാണികളുടെ മനം കവർന്നത്. നൃത്തരൂപങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒതുക്കപ്പെടുന്ന പുതിയ കാലത്ത്, ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ശാസ്ത്രീയമായ ചിട്ടയോടെയുള്ള അവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു.


​ഗണപതി സ്തുതിയോടെ ആരംഭിച്ച നൃത്തപരിപാടിയിൽ ലാൽഗുഡി ജി. ജയരാമൻ ചിട്ടപ്പെടുത്തിയ നവരസ വർണം ഏറെ മികച്ചുനിന്നു. തുടർന്ന് അവതരിപ്പിച്ച ജയദേവ അഷ്ടപദിയും തമിഴ് ഫോക് ഈണത്തിലുള്ള കാവടിചിന്തും ആസ്വാദകരെ നൃത്തലഹരിയിലാഴ്ത്തി. ദേശരാഗത്തിലുള്ള തില്ലാനയും ശ്രീരാമ ദേവ സ്തുതിയോടെയുമാണ് പരിപാടി സമാപിച്ചത്. കോഴിക്കോട് നൃത്യാലയ സംഘടിപ്പിച്ച പരിപാടിയിൽ മാർഗി സംഗീത് (വോക്കൽ), ഹരിപ്രസാദ് സുബ്രഹ്മണ്യൻ (ഫ്ളൂട്ട്), സി.ടി. ശ്രീരംഗ് (മൃദംഗം) എന്നിവർ പശ്ചാത്തല സംഗീതത്തിൽ പ്രാഗല്ഭ്യം തെളിയിച്ചു.


​പ്രശസ്ത നർത്തകരായ എൻ. ശ്രീകാന്ത്, അശ്വതി വി. നായർ എന്നിവരുടെ ശിഷ്യയാണ് ഉമ ഭട്ടതിരിപ്പാട്. പ്രശസ്ത മോഹിനിയാട്ടം കലാകാരി ഡോ. മേതിൽ ദേവിക മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയെ ആദരിച്ച ശേഷമാണ് നൃത്താവതരണം ആരംഭിച്ചത്. തനത് ശൈലിയിലുള്ള നൃത്താവതരണം കൊണ്ട് ഉമ ഭട്ടതിരിപ്പാട് കോഴിക്കോട്ടെ കലാപ്രേമികൾക്ക് മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m