അരീക്കോട്ട് ഇനി സെവൻസ് ആരവം...

അരീക്കോട്ട് ഇനി സെവൻസ് ആരവം...
അരീക്കോട്ട് ഇനി സെവൻസ് ആരവം...
Share  
2026 Apr 12, 08:42 AM
SAMUDRA
NISH
mannan
mn

അരീക്കോട് : അരിക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ടൗൺ ടീം അരീക്കോട് വൈ.സി.സി. സൗത്ത് പുത്തലം, വാസ്ക് വെള്ളരി എന്നിവർ സംയുക്തമായാണ് മുണ്ടമ്പ്ര ആലി മെമ്മോറിയൽ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജബ്ബാർ ഹാജി നിർവഹിച്ചു.


ആദ്യമത്സരത്തിൽ എഫ്.സി. തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി കെ.ഡി.എസ്. കിഴിശ്ശേരി ജേതാക്കളായി. ഒരുമാസം നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ പ്രഗല്ഭരായ നിരവധി ടീമുകൾ പങ്കെടുക്കും. മൂവായിരത്തിൽ കൂടുതൽ പേർക്ക് ഇരുന്ന് സുരക്ഷിതമായി മത്സരം വീക്ഷിക്കാൻ പ്രത്യേക ഇരുമ്പ് ഗാലറിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.


ഉദ്ഘാടനമത്സരത്തിന് സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് മത്സരം കാണാൻ എത്തിയത്. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം, വൈസ് പ്രസിഡൻ്റ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷറഫ്, അരിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനുൽ ആബിദ്, ലത്തീഫ് വെള്ളേരി, എസ്.എഫ്.എ. ഭാരവാഹികളായ എ.എം. ഹബീബുള്ള. മുഹമ്മദ് ചെറുട്ടി, ആഷിക് മേച്ചേരി. എൻ.കെ. ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m