തുളുനാടൻ ആചാരപ്പെരുമയ്ക്ക് കടത്തനാടൻ ചിത്രകലയുടെ വർണ്ണശോഭ. : ദിവാകരൻ ചോമ്പാല

തുളുനാടൻ ആചാരപ്പെരുമയ്ക്ക് കടത്തനാടൻ ചിത്രകലയുടെ വർണ്ണശോഭ. : ദിവാകരൻ ചോമ്പാല
തുളുനാടൻ ആചാരപ്പെരുമയ്ക്ക് കടത്തനാടൻ ചിത്രകലയുടെ വർണ്ണശോഭ. : ദിവാകരൻ ചോമ്പാല
Share  
2026 Apr 06, 11:03 PM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

ഭൂതാരാധനയ്‌ക്ക് പേര് കേട്ട ദക്ഷിണ കർണ്ണാടകയിലെ ബാർക്കൂറിലെ ഹൊസാല ഗരടിഅഥവാ കളരിക്ഷേത്രത്തിലെ ദാരു ശിൽപ്പങ്ങൾക്ക്‌ പ്രകൃതി വർണ്ണങ്ങൾ ചാർത്താനായി നിയോഗിക്കപ്പെട്ടത് വടകരയിലെ മൂന്ന് ചിത്രകാരന്മാർ.

ഏറാമലയിലെ ജഗദീഷ് പാലയാട്ടിൻ്റെ നേതൃത്വത്തിൽ മുക്കാളി കരേതയ്യിൽ ബിജോയ്‌, മാങ്ങാട്ടു പാറയിലെ ഷിബു രാജ് മലയിൽ എന്നിവരാണ് ഈ കളരി ക്ഷേത്രത്തിലെ ശിൽപ്പങ്ങളും ചിത്രങ്ങളും സംരക്ഷണത്തിന്റെ ചുമതല ഏറ്റത്.

നൂറ്റാണ്ടുകൾക്ക് മുൻപ് അയനിപ്ലാവ് തടിയിൽ തീർത്ത ഇവിടുത്തെ വിഗ്രഹങ്ങൾ കാലാന്തരത്തിൽ സിന്തറ്റിക് നിറങ്ങൾ ഉപയോഗിച്ച് നവീകരിച്ചിരുന്നു. എന്നാൽ 2020-ൽ നടന്ന ബ്രഹ്മകലശത്തോടനുബ ന്ധിച്ചുള്ള അഷ്ടമംഗല്യ പ്രശ്നത്തിൽ, ശില്പങ്ങൾക്ക് പൗരാണിക തനിമയാർന്ന പ്രകൃതിവർണ്ണങ്ങൾ തന്നെ വേണമെന്ന് വിധി വന്നു.

jagadeesh

തുടർന്നാണ് ഈ ചുമതല ജഗദീഷ് പലയാട്ടിലേക്ക് എത്തിയത്. പഴയ എനാമൽ വർണ്ണങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് ചായില്യം, മനയോല, കട്ടനീലങ്ങൾ തുടങ്ങിയ ധാതുവർണ്ണങ്ങൾ ഉപയോഗിച്ച് ഓരോ ശില്പത്തെ യും അതിന്റെ പൂർണ്ണരൂപത്തിൽ ഇവർ പുനഃസൃഷ്ടിച്ചു.


ശിവരായ മൂർത്തിയാണ് ഇവിടെയുള്ള പ്രധാന പ്രതിഷ്ഠ. ഇരട്ട സഹോദര ന്മാരായ കോടി, ചന്നയ്യ യാണ് മറ്റൊരു മറ്റൊരു പ്രതിഷ്ഠ ഇവർ യോദ്ധാക്കൾ ആയിരുന്നു. വീരാരാധനയുടെ ഭാഗമായാണ് ഈ പ്രതിഷ്ഠ.

കാ‍ന്താര സിനിമയിലൂടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട പഞ്ചുരുളി മുഖ്യ സങ്കല്പമായി ഈ കളരിയിൽ ഉണ്ട് കൂടാതെ ചൗണ്ടി ചിക്കമ്മ ബബ്ബറിയ, ബാലയ്യ തുടങ്ങിയ സങ്കൽപ്പങ്ങളും ഉണ്ട്.


whatsapp-image-2026-04-06-at-3.23.22-pm

എല്ലാറ്റിനും ദാരു വിഗ്രഹങ്ങളും ഉണ്ട്. വരുന്ന ഏപ്രിൽ 18ന് ഇവിടുത്തെ നിയമോൽസവും കോലവും നടക്കുകയാണ് ,

ശിവരായ മൂർത്തി പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ വീരാരാധ നയുടെ ഭാഗമായി യോദ്ധാക്കളായ കോടി-ചെന്നയ്യ ഇരട്ട സഹോദരന്മാ രെയും ആരാധിക്കുന്നു. 'കാന്താര'യിലൂടെ ആഗോള ശ്രദ്ധ നേടിയ പഞ്ചുരുളിയെ കൂടാതെ ചൗണ്ടി, ചിക്കമ്മ, ബബ്ബര്യ, ബാലയ്യ തുടങ്ങിയ സങ്കല്പങ്ങൾക്കും ഇവിടെ ദാരുവിഗ്രഹങ്ങളുണ്ട്.

whatsapp-image-2026-04-06-at-3.22.27-pm

തുളുനാടിന്റെ സാംസ്കാരിക ആത്മാവായ ഭൂതാരാധനയിൽ 'ഭൂതം' എന്നത് ഭയപ്പെടുത്തുന്ന ഒന്നല്ല, മറിച്ച് ഗ്രാമത്തെ കാക്കുന്ന ദൈവങ്ങളാണ്. പ്രകൃതിശക്തികളും പുരാണ കഥാപാത്രങ്ങളും വീരപുരുഷന്മാരും ഇവിടെ ദൈവങ്ങളായി മാറുന്നു.

ഭക്തിക്കപ്പുറം നാട്ടിലെ തർക്കങ്ങൾ തീർക്കുന്ന ഒരു നീതിന്യായ വ്യവസ്ഥിതി കൂടിയാണ് ജാതിഭേദമന്യേ എല്ലാവരും ഒത്തുചേരുന്ന ഈ ആരാധനാക്രമം.

whatsapp-image-2026-04-06-at-3.25.23-pm

മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന നിയമോത്സവത്തി ന് (കോലം) മുന്നോടിയായി ക്ഷേത്രത്തിലെ ശില്പങ്ങളും ചിത്രങ്ങളും സംരക്ഷിക്കാനുള്ള സ്ഥിരം ചുമതലയും ഇപ്പോൾ ഈ കടത്തനാടൻ ചിത്രകാരന്മാർക്കാണ്.

വരുന്ന ഏപ്രിൽ 18-നാണ് ഇവിടുത്തെ നിയമോത്സവം നടക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം വിളിച്ചോതുന്ന തുളുനാടൻ ശില്പങ്ങൾക്ക് വടകരയുടെ ഈ കലാസ്പർശം പുതുജീവനേകു കയാണ്.

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

industrise
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ലഹരി : ആനന്ദകുമാർ പറമ്പത്ത്
r
BHK