ക്രിക്കറ്റ് കളരി ഒരുങ്ങി പരിശീലനത്തിരക്കിൽ മല്ലപ്പള്ളി സ്റ്റേഡിയം

ക്രിക്കറ്റ് കളരി ഒരുങ്ങി പരിശീലനത്തിരക്കിൽ മല്ലപ്പള്ളി സ്റ്റേഡിയം
ക്രിക്കറ്റ് കളരി ഒരുങ്ങി പരിശീലനത്തിരക്കിൽ മല്ലപ്പള്ളി സ്റ്റേഡിയം
Share  
2026 Apr 06, 07:44 AM
SAMUDRA
NISH
mannan
mn
BOB

മല്ലപ്പള്ളി : നാട് തിരഞ്ഞെടുപ്പ് ആവേശത്തിലമരുമ്പോൾ മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ അവധിക്കാല കായിക പരിശീലനത്തിൻ്റെ തിരക്ക്. ഐ.പി.എൽ. നടക്കുന്ന അവസരത്തിലാണ് ഇവിടെ കുരുന്നുകൾ ക്രിക്കറ്റിന്റെ പാഠങ്ങൾ അഭ്യസിക്കുന്നത്. കളിയിലെ കഴിവുകൾ വളർത്താനും കായികശേഷി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാന പരിശീലകൻ എസ്. ആനന്ദ് പറയുന്നു.


വിവിധ ജില്ലകളിൽനിന്നായി മുപ്പതിലധികം കുട്ടികൾ ഇവിടെ ക്ലാസുകളിൽ പങ്കെടുക്കുന്നു. ഉച്ചയ്ക്ക് രണ്ടരമുതൽ മൂന്നുമണിക്കൂറോളം പരിശീലനം നൽകും. ഇവിടെ കളി പഠിച്ചവരിൽ പലരും ജില്ലാ സ്‌കൂൾ തലങ്ങളിൽ മികവ് പ്രകടിച്ചുവരുന്നതായി അധ്യാപകർ പറയുന്നു. ക്രിക്കറ്റ് അസോസിയേഷൻ നൽകിയ നെറ്റ്‌സിലാണ് പിച്ച് ഒരുക്കിയിരിക്കുന്നത്.


വോളിബോളാണ് മല്ലപ്പള്ളിയുടെ പാരമ്പര്യ കായിക ഇനമെങ്കിലും ഹാൻഡ് ബോളും ക്രിക്കറ്റും ഇവിടെ ഇടം പിടിച്ചുകഴിഞ്ഞു. ഇന്ത്യൻ ആർമിയിൽ പത്ത് പേരും കേരള പോലീസിൽ അഞ്ച് പേരും സ്പോർട്‌സ് ക്വാട്ടയിൽ നിയമനം ലഭിച്ച് സേവനമനുഷ്ഠിക്കുന്നു. ഇന്ത്യൻ ടീമിൽ ആറ് പേരും സ്റ്റേറ്റ് ടീമിൽ 115 പേരും ഇടം നേടി. യൂണിവേഴ്‌സിറ്റി ടീമിൽ 105 കുട്ടികൾ സർവകലാശാലകളുടെ നിറമണിഞ്ഞു. ക്രിക്കറ്റിൽ ഇക്കുറി അഞ്ച് പേർക്ക് ജില്ലാ ടീമിലേക്ക് പ്രവേശനം ലഭിച്ചു. പ്രൊഫ. തോമസ് സ്‌കറിയ, ഡബ്ല്യു.എ. ജോൺ എന്നിവരാണ് പ്രധാന പരിശീലകർ. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b