ചോമ്പാൽ എൽ.പി സ്‌കൂൾ 127-ാം വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി; സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു

ചോമ്പാൽ എൽ.പി സ്‌കൂൾ 127-ാം വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി; സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു
ചോമ്പാൽ എൽ.പി സ്‌കൂൾ 127-ാം വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി; സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു
Share  
2026 Apr 05, 06:49 PM
SAMUDRA
NISH

ചോമ്പാല: ചരിത്രപ്പെരുമയുള്ള ചോമ്പാൽ എൽ.പി സ്‌കൂളിന്റെ 127-ാം വാർഷികാഘോഷം പ്രശസ്ത സാഹിത്യകാരൻ വീരാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 വിദ്യാലയ മുറ്റത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷൈലേഷ് കെ.കെ അധ്യക്ഷത വഹിച്ചു.

വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ മുൻ വിദ്യാർത്ഥികളെയും നിലവിലെ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. MBBS, MD ബിരുദങ്ങൾ കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളായ ഡോ .ശ്രേയ ശ്രീധരൻ, ഡോ. നീരജ .ഡിMBBS ബിരുദം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി ഡോ. നീരജ .ഡി യെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു എന്നിവർക്കും, എൽ.എസ്.എസ് (LSS) വിജയികളായ അനൈൻ സി, അഥർവ് പി, സുഹൈൽ പി, ശിവദേവ് പി, ശിവദർശ് പി എന്നീ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവും പ്രമുഖ കലാകാരനും അധ്യാപകനുമായ പ്രേംജിത്ത് ചോമ്പാലയെയും ചടങ്ങിൽ ആദരിച്ചു. 

ഡോ.ശ്രേയശ്രീധരൻ്റെ അസാന്നിധ്യത്തിൽ അച്ഛൻ എ . ടി ശ്രീധരൻ ഉപഹാരം ഏറ്റുവാങ്ങി .ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു.

സുരേഷ് ബാബു (റിട്ട. ഡി.ഡി) ,നാരായണൻ നമ്പ്യാർ (മാനേജർ) ,ഷിമിത്ത് സി.എ. ടി ശ്രീധരൻ .യതീഷ് സി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു:

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. നൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി.

important_1775403712

നർത്തകൻ ,കൊറിയോഗ്രാഫർ ,കവി ,കഥാകൃത്ത് ,നോവലിസ്റ്റ് ,സംവിധായകൻ,അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തന മികവ് നേടിയ അദ്ധ്യാപകൻ കൂടിയായ ചോമ്പാലക്കാരൻ പ്രേംജിത്തിന്‌ ഭാരത് സേവക് സമാജ് ദേശീയപുരസ്‌കാരം നൽകി തിരുവന്തപുരത്ത് വെച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആദരിക്കുകയുണ്ടായി ,

bssmukkali

പ്രേംജിത്ത് ചോമ്പാലയെയും ചടങ്ങിൽ ആദരിച്ചു. 

aard-at-sreedhsaran

MBBS, MD ബിരുദങ്ങൾ കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി ഡോ .ശ്രേയ ശ്രീധരന് ചടങ്ങിൽ ഉപഹാരം നൽകി .ഡോ .ശ്രേയയുടെ അസാന്നിധ്യത്തിൽ അച്ഛൻ ശ്രീ.എ .ടി,ശ്രീധരൻ മകൾക്കുവേണ്ടി ഉപഹാരം ഏറ്റുവാങ്ങി , 

mkkali-skool-adaram

MBBS ബിരുദം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി ഡോ. നീരജ .ഡി യെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു 

awrad

MBBS ബിരുദം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി ഡോ .എം.എം .അനാമിക യെയുംചടങ്ങിൽ ഉപഹാരസമർപ്പണത്തോടെ ആദരിച്ചു 

premjith

പ്രേംജിത്ത് ചോമ്പാലക്ക് ഭാരത് സേവക് സമാജ് ദേശീയപുരസ്‌കാരം.

വാർത്ത വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 


 https://mediafacekerala.com/art-literature/16916

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA