നരച്ച മുടികളിൽ നിന്ന് Prasad P T Puthiyaveettil

നരച്ച മുടികളിൽ നിന്ന് Prasad P T Puthiyaveettil
നരച്ച മുടികളിൽ നിന്ന് Prasad P T Puthiyaveettil
Share  
2026 Apr 02, 11:20 PM
SAMUDRA
NISH
mannan
mn

നരച്ച മുടികളിൽ നിന്ന്

Prasad P T Puthiyaveettil


കറുത്ത മുടികൾ

കളയുന്നതാണോ

കറുത്ത മുടികളിൽ നിന്ന്

നരച്ച മുടികൾ

കളയുന്നതാണോ നല്ലത്

ഉറങ്ങിയെഴുന്നേറ്റ

കണ്ണാടി ബിംബം

മരിച്ച പോലെ നിശ്ചലമായി

ഉത്തരമില്ലാത്ത

പ്രഹേളിക പോലെ

എൻ്റെ മൗനം

ഉത്തരത്തിലിരുന്ന് ചിരിച്ചു

ഒരു കത്രികയുടെ

മുനയിൽ തീരാവുന്നതേയുള്ളു

ഈ അസ്തിത്വ ദുഃഖം

കത്തിച്ചു വെച്ച

നിലവിളക്കിനരികെ

വെള്ളപുതച്ച് കിടക്കുന്നത്

ജനന സാക്ഷ്യപത്രം പോലെ

ശാരീരികാനഥത്വമാണ്

വെളുത്ത വഴിയിൽ പോകണോ

കറുത്ത വഴിയിൽ പോകണോ

എന്ന സന്ദേഹം

ഓരോ മുടിയുടെയും

നരനിറങ്ങളിൽ തെളിയുന്നു

കൺപോളകൾക്കിടയിൽ നിന്ന്

അവ ഇറങ്ങി നടക്കുന്നത്

സ്വപ്നത്തിലേക്കുള്ള

സഞ്ചാരമാവാം

ചുവരിൽ കുറിച്ചിട്ട ദിനം

പൊടുന്നനെ അപ്രത്യക്ഷമാവാം

തീ പോലെ മൃദുലമായതെന്തും

ആശ്ലേഷണത്തിൻ്റെ

വൈകാരികോർജ്ജമാർജിക്കാം

നടപ്പു ദോഷത്തെ പറയുന്നത്

മുടിയുടെ നിറം

നോക്കിയാണെങ്കിലും

ഉരിഞ്ഞുമാറ്റിയ

ഉടൽ നിറത്തെ

തിരക്കുള്ള ട്രാഫിക്കിലേക്ക്

പാറി വീണ

കരയിലയുടെ

കണ്ണിൽ കൂടി കാണണം

ഇനി എന്താണ്

ബാക്കിയായിട്ടുള്ളത്?

വിമോചനത്തിൻ്റെ

മരണ പ്രഖ്യാപനമല്ലാതെ!

(ചിത്രത്തിന് AI യോട് കടപ്പാട് )

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m