കിരീടംചൂടി കാലിക്കറ്റ്

കിരീടംചൂടി കാലിക്കറ്റ്
കിരീടംചൂടി കാലിക്കറ്റ്
Share  
2026 Apr 02, 09:25 AM
SAMUDRA
NISH

അഖിലേന്ത്യാ അന്തസ്സർവകലാശാല വനിതാ ക്രിക്കറ്റ്


കളിയിലെ താരമായി ക്യാപ്റ്റൻ നജ‌ല


തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തസ്സർവകലാശാല വനിതാക്രിക്കറ്റിൽ ജേതാക്കളായി കാലിക്കറ്റ് സർവകലാശാല. 15 വർഷത്തിനുശേഷമാണ് കിരീടം കാലിക്കറ്റ് സ്വന്തമാക്കുന്നത്.


2009-10 സീസണിലാണ് മുൻപ് കാലിക്കറ്റ് ജേതാക്കളായത്. അന്നും ആതിഥേയരായിരുന്നു.


ഫൈനലിൽ മൈസൂരു സർവകലാശാലയെ ആറുവിക്കറ്റിനാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.


ടോസ് നേടിയ കാലിക്കറ്റ് ഫീൽഡിങ് തിരഞ്ഞെടുത്തു. മൈസൂരു 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ട‌ത്തിൽ 110 റൺസെടുത്തു.


മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റിന് തുടക്കത്തിൽ രണ്ടുവിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ സി.എം.സി. നജ്‌ലയുടെ പ്രകടനം (42) ടീമിന് കരുത്തായി. എം.പി. വൈഷ്‌ണ ബൗണ്ടറിയിലൂടെ ടീമിനെ വിജയത്തിലേക്കു നയിച്ചു.


19.1 ഓവറിൽ നാലുവിക്കറ്റ് നഷ്ട്‌ടത്തിൽ 113 റൺസടിച്ച് കാലിക്കറ്റ് മത്സരം സ്വന്തമാക്കി. സി.എം.സി. നജ്‌ലയാണ് കളിയിലെയും ടൂർണമെൻ്റിലെയും മികച്ച താരം. എം.പി. വൈഷ്‌ മികച്ച വിക്കറ്റ് കീപ്പറും.


മൂന്നാംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മദ്രാസ് സർവകലാശാലയെ ഹിമാചൽ പ്രദേശ സർവകലാശാല 58 റൺസിന് തോൽപ്പിച്ചു.


വിജയികൾക്കുള്ള ട്രോഫികൾ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ എന്നിവർചേർന്ന് വിതരണംചെയ്തു.


സിൻഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസൽ, കായികവകുപ്പ് ഡയറക്ട‌ർ ഡോ. സക്കീർഹുസൈൻ, ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ജി. ബിപിൻ തുടങ്ങിയവർ സംസാരിച്ചു.


കാലിക്കറ്റ് ടീം: സി.എം.സി. നജ്‌ല (ക്യാപ്റ്റൻ), എം.പി. വൈഷ്ണ, കെ.എസ്. സായുജ്യ, അഞ്ജു രാജൻ, അനുശ്രീ അനിൽകുമാർ, എ. രഞ്ജുഷ, ജെ. ചൈതന്യ, നിത്യ ലൂർദ്, അലീന ഷിബു എം.പി. അലീന, എസ്. ശ്രുതി, പി.ആർ. വൈഷ്ണ, പാർവതി കുഞ്ഞുമോൻ, പി. അഖില, വി.എൻ. നിവേദ്യമോൾ, വി.ജെ. ജോഷിത,


ഡോ. അതുൽ മീത്തൽ (അസി. പ്രൊഫ., ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത), അക്ബർ (അസി. പ്രൊഫ.. എം.ഇ.എസ്. കോളേജ് പൊന്നാനി) എന്നിവരാണ് പരിശീലകർ.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA