കഥകളിയായി അരങ്ങിലെത്തി 'ദാവിഞ്ചിപ്പൊരുൾ'

കഥകളിയായി അരങ്ങിലെത്തി 'ദാവിഞ്ചിപ്പൊരുൾ'
കഥകളിയായി അരങ്ങിലെത്തി 'ദാവിഞ്ചിപ്പൊരുൾ'
Share  
2026 Apr 02, 09:22 AM
SAMUDRA
NISH

തൃശ്ശൂർ : യേശുവിൻ്റെ അന്ത്യഅത്താഴത്തിന്റെ ആശയത്തിൽ അധിഷ്‌ഠിതമായി 'ദാവിഞ്ചിപ്പൊരുൾ' കഥകളി അവതരണം റീജണൽ തിയേറ്ററിൽ നടന്നു. ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ്റെ 'ഡീകോഡിങ് ദാവിഞ്ചി' എന്ന ചിത്രപരമ്പരയെ അടിസ്ഥാനമാക്കി നിർമിച്ച കഥയാണിത്.


വണ്ടൂർ ആംഗികം കൾച്ചറൽ സെൻ്ററിലെ കലാകാരന്മാർ അവതരണം നിർവഹിച്ച കഥകളിയുടെ ആട്ടക്കഥ രചിച്ചത് രാധാമാധവനാണ്. തൃശ്ശൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കലാസദൻ, കഥകളി ക്ലബ്ബ് എന്നിവയുടെ സഹകരണവുമുണ്ടായി.


മഗ്ദലനമറിയമായി ഇന്ദുജ ചെറുളിയിൽ, യേശുക്രിസ്തുവായി ഹരികേദാർ മേലേടം, ദാവിഞ്ചിയായി പീശപ്പിള്ളി രാജീവ്, യൂദാസായി കലാ മനോജ്, ദാവിഞ്ചി ശിഷ്യരായി വിഷ്ണു വെള്ളക്കാട്, സാവേരി മേലേടം എന്നിവർ രംഗത്തെത്തി


അവസാന അത്താഴം ആസ്‌പദമാക്കിയുള്ള കഥകളി അവതരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. കൽദായസഭ ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് അനുഗ്രഹപ്രഭാഷണം നടത്തി.


കോർപറേഷൻ മേയർ ഡോ, നിജി ജസ്റ്റിൻ, സംവിധായകൻ സത്യൻ അന്തിക്കാട്, കഥകളി ക്ലബ് പ്രസിഡന്റ് പി.കെ. വിജയകുമാർ, രാധാമാധവൻ, ബാബു ജെ. കവലക്കാട്ട് വൈ.എം.സി.എ. പ്രസിഡൻ്റ് ജോജോ മഞ്ഞില, സെക്രട്ടറി ജിൽസൺ ജോസ്, ട്രഷറർ ഷാജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ ചിത്രകലാജീവിതത്തെ ആസ്‌പദമാക്കി അനീഷ് കുട്ടൻ രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന 'ശേഷിക്കുന്നവർ' എന്ന പുസ്ത‌കത്തിന്റെ പ്രകാശനവും സത്യൻ അന്തിക്കാട് നിർവഹിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA