എടപ്പാൾ : തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി പങ്കെടുത്ത എടപ്പാൾ എസ്.എച്ച്.ജി. കളരിക്ക് മികച്ച നേട്ടം. സീനിയർ പെൺകുട്ടികളുടെ വാളും പരിചയിൽ നന്ദന-ആദിത്യ ടീമും ഉറുമി വീശലിൽ അൻഷിഫയും സ്വർണം നേടി. കെട്ടുകാരി ഇനത്തിൽ അർച്ചന അൻഷിഫ ടീമും വാളും വാളും ഇനത്തിൽ ആര്യ പ്രതാപ്-ഫാത്തിമത് ടീമും ചുവടിൽ അർച്ചനയും വെള്ളിമെഡൽ നേടി.
ജൂനിയർ ആൺകുട്ടികൾ വിഭാഗത്തിൽ ഉറുമി പരിചയിൽ നിധിൻ ദാസ് ഹതിൻ, ചുവടിൽ നിധിൻദാസ് സ്വർണ്ണം ഉറുമി വീശലിൽ അഫാൻ ഹംസത്തലി എന്നിവർ സ്വർണ്ണം നേടിയപ്പോൾ പെൺകുട്ടികളുടെ വാളും പരിചയിൽ ഫാത്തിമ നിദ-അനന്യ അനൂപ് ടീം വെള്ളിമെഡലും നേടി. നൂറോളം പെൺകുട്ടികളുൾപ്പടെ 200-ൽപരം വിദ്യാർഥികൾ പഠിക്കുന്ന എടപ്പാൾ എസ്.എച്ച്.ജി. കളരിയിൽ ഹനീഫ ഗുരുക്കളുടെ ശിഷ്യരാണിവരെല്ലാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














