ഓർമക്കുറിപ്പുകൾ.... നാച്വറൽ ഹൈജീനിസ്റ്റ് പി.എ. രാധാകൃഷ്ണൻ
ആറുപതിറ്റാണ്ടുകളിലൂടെ താൻകടന്നുവന്ന വഴികളും തന്റെജീവിതത്തെ സ്പർശിച്ചുപോയവ്യക്തികളുംഓർമ്മകളും,സ്വച്ഛമായപ്രവാഹത്തിൽവ്യക്തമായിതെളിഞ്ഞുവരുന്ന ഒരുവായനാനുഭവം നൽകുന്ന സ്മൃതി പുഞ്‌ജമത്രെ, പ്രശസ്ത നാച്ചുറൽ ഹൈജീനിസ്റ്റ് ഡോക്ടർ പി. എ.രാധാകൃഷ്ണന്റെകണിയാനും കരിനാക്കനുമെന്നഈ ഗ്രന്ഥം.
ശബ്ദതാരാവലിയുടെ മൂന്നിലൊന്നു വലിപ്പമുള്ള ഈ ഗ്രന്ഥം സത്യത്തിന്റെ തിളക്കമുള്ള, സ്വയം അറിയുവാനും സ്നേഹിക്കുവാനും ശ്രമിക്കുന്ന ഒരുജീവാത്മാവിന്റെസ്വാതന്ത്ര്യാന്വേഷണ പാതയുടെ മൗലിക സൗരഭം പരത്തി മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നു.
പാർമാർഥിക വിദ്യ
ദേശാന്തര യാത്രകളിലെ അനുഭവ പാഠങ്ങളിലൂടെ സ്വഭാവ ശുദ്ധീകരണം വഴി ഇന്നത്തെ സമഗ്രവ്യക്തിസത്തനിർമ്മിതമായത്എത്രആർജ്ജവത്തോടെയാണ് ഇവിടെ അനാവരണം ചെയ്യുന്നത്. വിവേകാനന്ദ സ്വാമികൾ വിദ്യാഭ്യാസത്തിന് കൊടുത്ത നിർവചനം അന്വർത്ഥമാക്കുന്ന അസുലഭാവസരം. സ്വയം തിരിച്ചറിയുന്നതിന് നിലവിലുള്ള സാമൂഹ്യസ്ഥാപനങ്ങൾ എല്ലാം വിഘാതം സൃഷ്ടിക്കുന്നു എന്ന് നേരത്തെ കണ്ടെത്തി എല്ലാ പ്രാതികൂല്യങ്ങളെയും അൽഭുതാവഹമായി അതിജീവിച്ച് തികച്ചും ധാർമിക പാത കൈവിടാതെ ജീവിതാനുഭവങ്ങൾ സ്വീകരിക്കുന്ന യോഗിമനസ്സ് വരികളിലൂടെ തെളിഞ്ഞു കാണാം.
ആത്മാവിഷ്കാരം
ബീഡിതെറുപ്പ്,കത്തിയേറ്,ടൈലറിംഗ്,പീടികെത്താഴിൽ,യോഗാധ്യാപനം,മരപ്പണി, പപ്പടപ്പണി,സൈക്കിൾറിപ്പയറിംഗ്, പ്രഭാഷണം, പ്രകൃതി ചികിത്സ, എന്നുതുടങ്ങിവൈവിധ്യമാർന്നമേഖലകളിലൂടെഒഴുകിപ്പരന്ന്ജീവിത നൈപുണികളാർജിച്ച് മനോവാക് കർമവ്യാപാരങ്ങളിൽ ഒരു തരം യയാതി മാർഗം സ്വീകരിച്ച് ഗാന്ധി ദർശനങ്ങളെ മാതൃകയാക്കി തന്റെ ജന്മ ദൗത്യം ഒടുവിൽ ഓർത്തോപ്പതി മാർഗ്ഗത്തിലെത്തിച്ച്സായൂജ്യമടയുന്ന ഒരുമനുഷ്യ സ്നേഹിയുടെ മുഖം വരികളിലൂടെ തെളിഞ്ഞു വരുന്നത് നമുക്ക് കാണാം. അത്രയ്ക്ക് ആർജവം നിറഞ്ഞ ആ വിഷ്കാര രീതി.
.കർമ കാണ്ഡങ്ങൾ
വിതാനുഭവങ്ങളെഒമ്പതോളംകർമ്മകാണ്ഡങ്ങളായി വിഭജിച്ച് രാമായണസ്മൃതിഉണർത്തിക്കൊണ്ട് -ബാലകാണ്ഡം മുതൽ ഷഷ്ടിപൂർത്തി കാണ്ഡം വരെ - വിസ്തരിക്കുന്ന ഈ അനുഭവസ്മരണകൾ രാമന്റെ അയനം രാമായണം എന്ന് പറയുംപോലെകൃഷ്ണായനമായിആധുനികമലയാളസാഹിത്യത്തിൽ രേഖപ്പെടുത്തിയേക്കാം...
പ്രതിജന ഭിന്നമായ മനുഷ്യജീവിതത്തെ ഒരു കാലിഡോസ്കോപ്പിലൂടെ കാണുന്ന ദൃശ്യസൗന്ദര്യം ഓരോവിവരണ ഖണ്ഡത്തിലും കാണാം.
ഇന്നലെ കഴിഞ്ഞത് തന്നെ ഇന്നു മറന്നുപോകുന്ന ആധുനിക മനുഷ്യസമൂഹത്തിന്,കേവലം ഏഴ് വയസ് കാലംതൊട്ടുള്ള
ഹൃദയസ്പർശിയായഅനുഭവങ്ങളുടെ സ്മരണരേഖകൾ ഇത്ര സൂക്ഷ്മമായി ചിത്രണംചെയ്യുന്നതിനുള്ളഗ്രന്ഥകാരന്റെ സ്‌മൃതിശേഷിക്കു മുൻപിൽ സാഷ്ടാംഗം പ്രണമിക്കുവാനേ കഴിയൂ.
ഇവിടെ ഓർമ്മകളിലൂടെതളിരിടുന്നത് ഒരുദേശത്തിന്റെസത്യസന്ധമായ ചരിത്രം തന്നെയാണ്.
ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ ജീവിതപരിച്ഛേദം - ഭാഷ, ആചാരങ്ങൾ, കുലത്തൊഴിലുകൾ,കുടുംബബന്ധങ്ങൾ, മൂല്യങ്ങൾ, ഉത്സവങ്ങൾ,സ്കൂൾ വിദ്യാഭ്യാസം, മഹാമാരിക്കാലം,ജ്യോതിഷ വിശ്വാസം, മരണം, ഗ്രാമഭംഗികൾ, മൂല്യവത്തായ രാഷ്ട്രീയം, ചായക്കട സംസ്കാരം, സൈക്കിൾ യാത്ര, ജൈവ കൃഷി, സ്ഥാപന ഭരണം,തുടങ്ങി സമഗ്ര ജീവിതസാകല്യവും, കൂടാതെ തമിഴ് സംസ്കൃതിയുടെ സൗമ്യവും ചാരുതയുമാർന്നസവിശേഷതകളും മഴവിൽ ചാരുതയാർന്ന സമഞ്ജസ സൗന്ദര്യത്തോടെ നമ്മുടെ മുമ്പിൽ പീലി നിവർത്തുകയാണ്....
ക്ഷമ പ്രഭ
തന്റെ ജീവിത സ്മരണകൾഅയവിറക്കുമ്പോൾ, തന്റെ സ്വത്വത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയ സഹജീവികളെ ഹൃദയത്തോട് ചേത്തു വയ്ക്കുന്നതും, തന്നോട് അധർമം ചെയ്തവർക്ക് പകയോ ദ്വേഷമോ കൂടാതെ അഹിംസാത്മകമായി മാപ്പ് നൽകുന്നതുമെങ്ങനെയന്നതിന്റെ ഉത്തമ മാതൃകയായി ഈഗ്രന്ഥരചനയുടെആഖ്യാനശൈലിതിളങ്ങി നിൽക്കുന്നു.
തീർച്ചയായും വൈവിധ്യമാർന്നജീവിതാനുഭവമുള്ള സ്നേഹ സമ്പന്നനായ ഒരുവ്യക്തിയുടെസ്മരണക്കുറിപ്പുകൾ ഭാവി തലമുറയ്ക്ക് ഗുണം ചെയ്യും. ഇനിയും കാതങ്ങൾ താണ്ടാനുള്ളവർക്ക് യാത്രയെ ക്രമീകരിക്കുവാനും, ചില തിരിച്ചറിവുകൾ വഴിവെളിച്ചമാവാനുംസഹായകമാവുന്നു.
സ്മരണാ നവ്യം
അർധസത്യങ്ങളും,ആത്മഘോഷണങ്ങളും നിറഞ്ഞ ആത്മകഥാ ശാഖയിലേക്ക്, തന്റെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് പ്രശ്ന സന്ദർഭങ്ങളെ ആത്മാവിഷ്കാരത്തിനുള്ള അവസരമാക്കി മാറ്റുന്ന ക്രിയാത്മക ചിന്തകന്റെ സാന്നിധ്യം തുളുമ്പുന്ന ഈ ഗ്രന്ഥം മുതൽ കൂട്ടാവുന്നു.
താക്കോൽ വാക്യം
ഈഓർമ്മക്കുറിപ്പുകളിലൂടെസഞ്ചരിക്കുമ്പോൾ നാംകണ്ടുമുട്ടുന്ന ഒരുപാട് വാക്യഹാരങ്ങൾഉണ്ട്.അവയിൽചിലത് നോക്കാം.
" ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കയറിവന്ന ഓരോ പടിയിലും അമ്മ പറഞ്ഞ നല്ല വാക്കുകൾ ഉണ്ടെന്ന് കാണാം ". "സ്വന്തമായി ഭൂമിഉള്ളവർക്കാണല്ലോ തറവാട്ഉണ്ടാവുക. സ്വന്തം ഭൂമിയിൽ തറ കിട്ടുമ്പോഴേ അങ്ങനെ സംഭവിക്കൂ".. "കാണാത്തതിനെയുംകേൾക്കാത്തതിനെയും കുറിച്ച് ഭാവിപ്രവചിക്കാൻഞാൻകണിയാനല്ലല്ലോ"
" പ്രതികരണങ്ങൾപലതരത്തിൽ ഉണ്ടല്ലോ. ഉപദ്രവിക്കുന്നതും അതിൽ പെടും, ഇത്തരം പലവികൃതികൾഅനുഭവിച്ചിട്ടുണ്ട്, എനിക്ക് അത് അത്ര വലിയകാര്യമായിതോന്നിയില്ല" " കാശുണ്ടായാൽ മാത്രം പോരാ അത് കൈകാര്യം ചെയ്യാനും അറിയണം"
" ശ്രമിച്ചാൽ എന്തും നേടാൻ കഴിയുമെന്ന് സത്യം ഞാൻ അറിയാതെ എന്നിൽവളരാൻ കത്തിയേറ് സഹായിച്ചിട്ടുണ്ട്." " ഉത്തരം മുട്ടുമ്പോൾ ഭാര്യയെതല്ലുന്നവർ ഭീരുക്കൾ ആണ്"." ഭാഷയാണ് മനുഷ്യവർഗ്ഗത്തിന്റെവികസനത്തിന് പ്രധാനപങ്കുവഹിച്ചത് പക്ഷേ മനുഷ്യന്റെ ആരോഗ്യം നശിക്കുന്നതിനും ഭാഷക്ക് പങ്കുണ്ട് "." സർക്കാർ ഗ്രാൻഡ് പലരും ശരിയായ മാർഗത്തിലൂടെ യല്ലകൈപ്പറ്റിയിരുന്നത്. അതിനോടുള്ള പ്രതിഷേധം എന്ന നിലയിൽ ഞാൻ സഹായ ധനംകൈപ്പറ്റിയിട്ടില്ല". "ഞാനെപ്പോഴും സഞ്ചരിച്ചിരുന്നത് സ്വയംവഴി വെട്ടിത്തെളിച്ചു കൊണ്ടായിരുന്നു"." ഒരാൾ എന്തായിത്തീരണമെന്ന്തീരുമാനിക്കുന്നത്ബാല്യത്തിൽ മുതിർന്നവരോട്കൂടികഴിയുമ്പോൾ കിട്ടുന്ന അനുഭവങ്ങളും അറിവുമാണ് ".
" പണം കൊടുത്തു വാങ്ങുന്ന പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നവാർത്തകൾ പലതും സത്യമാവണമെന്നില്ല"." ഡാൻസ് ഒരു കലയാണ് എങ്കിലുംഎന്നെ സംബന്ധിച്ച് അതൊരു വ്യായാമമാണ്".
" പഠിച്ചത് എത്രകാലം കഴിഞ്ഞാലും ബുദ്ധിസ്ഥിരതയും അവയവ സ്വാസ്ഥ്യവും ഉണ്ടെങ്കിൽ ഏതുപ്രായത്തിലും ചെയ്യാൻ കഴിയും"• " ചെയ്യുന്ന കാര്യങ്ങൾ ശരിയായാൽ മതി. അത്എല്ലാവരേയുംബോധ്യപ്പെടുത്തണമെന്നില്ല" "ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാവ്യമാണ് രാമായണം. പദസമ്പത്ത് ഉണ്ടാക്കാൻരാമായണത്തെപ്പോലെ മറ്റൊരു കാവ്യം മലയാളത്തിൽ ഉണ്ടായിട്ടില്ല"
"" കേരളത്തിൽ ജൈവകൃഷിയിലേക്ക് വരുന്നവരിൽ പ്രധാനം സർവീസ് പെൻഷനേഴ്സ് ആണ്. അവർ രണ്ടു വരുമാനവും താരതമ്യം ചെയ്യുന്നതുകൊണ്ടാണ് കൂടിയ വിലക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. സത്യത്തിൽ ജൈവകൃഷി ആദായമു ള്ളതാണ്"
വിസ്താരഭയത്താൽനിർത്തട്ടെ. ഇത്തരം വാക്യങ്ങൾ ഗ്രന്ഥകാരന്റെ മഹിമയാർന്ന വ്യക്തിത്വത്തിന്റെയും ജീവിത ദർശനങ്ങളുടെയുംവാതാ .യനങ്ങൾതുറക്കുവാൻ ഉള്ള താക്കോൽ വാക്യങ്ങൾ ആയിപരിഗണിക്കാം.
ഓർത്തോ പാത
ഒടുവിൽ ഓർത്തോപതി എന്ന ജീവനസത്യധാരയിലെത്തുവാനുള്ള വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളായി ഓരോ അനുഭവങ്ങൾക്കുംരാസപരിണാമംസംഭവിക്കുന്നത് നിരീക്ഷിച്ചറിയാം. ഓർത്തോപതിയെ ജനകീയമാക്കാന്‍ യത്‌നിച്ചു കൊണ്ടിരിക്കുന്ന ഗ്രന്ഥകാരന്റെ പരിശ്രമങ്ങൾ പഞ്ചമഹായജ്ഞമായ മനുഷ്യ ജീവിതത്തിലെ നൃയജ്ഞമായി കാണാം.
ചരക സംഹിതയിൽ പറഞ്ഞ തു പോലെ ധർമ്മം മുക്കാലും നശിച്ചു അഷ്ട വികാരങ്ങൾക്ക് അടിമപ്പെട്ട് രോഗപീഡകളാൽ വലഞ്ഞു ചികിത്സയുടെ നീരാളി പിടുത്തത്തിൽ പെട്ട് വീണ്ടും വീണ്ടും രോഗങ്ങളുടെ പടുകുഴിയിൽ നിപതിക്കുന്ന സഹജീവികളെ കണ്ടു മനംനൊന്ത് തിരൂർ പൊന്നാനിപ്പുഴയുടെ തീരത്ത്ഗ്രന്ഥകാരനും കൂട്ടരും പ്രകൃതി ഗ്രാമം എന്ന് സങ്കേതം തീർത്ത് ശരിയായ ജീവനശാസ്ത്രത്തിന്റെ വഴി പറഞ്ഞു ഭാഗ്യവാന്മാരായവരെ ആനയിച്ച് ആനന്ദത്തിന്റെ സാമ്രാജ്യത്തിലേക്ക് നയിച്ചുകൊണ്ട് ഓർത്തോപ്പതിയെ കൂടുതൽ ജനകീയമാക്കാൻ യത്നിച്ചു കൊണ്ടിരിക്കുന്നു.
മോചനമാർഗം
ആർജിതജ്‌ഞാനത്തിന്റെ അഹങ്കാരത്താൽ സഹജജ്‌ഞാനംകൈ മോശം വന്നുകൊണ്ടിരിക്കുന്ന ആധുനിക മനുഷ്യന് ഭാവി ഭദ്രമാകണമെങ്കിൽ പരിഹാരം ഇതേയുള്ളൂ എന്ന സത്യം സൂര്യ തേജസ്സോടെ തിളങ്ങി നിൽക്കുന്നത് നമുക്ക് ഈ ഗ്രന്ഥപാരായണത്തിലൂടെ അനുഭവവേദ്യമാകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














