പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യപുരസ്‌കാരങ്ങൾ സമ്മാനിച്ചു

പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യപുരസ്‌കാരങ്ങൾ സമ്മാനിച്ചു
പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യപുരസ്‌കാരങ്ങൾ സമ്മാനിച്ചു
Share  
2026 Mar 29, 09:54 AM
SAMUDRA
NISH

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബുക്‌സ് ആൻഡ് എജുക്കേഷണൽ സപ്ലൈയേഴ്സ് ഏർപ്പെടുത്തിയ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യപുരസ്‌കാരങ്ങൾ കോഴിക്കോട്ട് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിൽനിന്ന് നോവലിനുള്ള പുരസ്‌കാരം ഡോ. സി.കെ. ഷാജിബും കവിതയ്ക്കുള്ള പുരസ്‌കാരം എൻ.എസ്. മേരി കൊട്ടുപ്പള്ളിലും ഏറ്റുവാങ്ങി. കൈപ്പട്ടൂർ തങ്കച്ചനാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ദർശനം സാംസ്കാരികവേദിയുടെ സഹകരണത്തോടെ കൈരളി-ശ്രീ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി.ആർ. സുധീഷ് അധ്യക്ഷത വഹിച്ചു.


​മുൻ മേയർ ഡോ. ബീനാ ഫിലിപ്പ് അനുസ്മരണപ്രഭാഷണം നടത്തിയ ചടങ്ങിൽ പുരസ്കാരശില്പം രൂപകല്പന ചെയ്ത ആർട്ടിസ്റ്റ് ഗുരുകുലം ബാബുവിനെ പ്രത്യേകം ആദരിച്ചു. പുരസ്കാരനിർണയസമിതി മെൻ്റർ എ. ഗോകുലേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.കെ. പ്രേമലത, ദർശനം ഗ്രന്ഥാലയം സെക്രട്ടറി ടി.കെ. സുനിൽകുമാർ, ട്രഷറർ കൊല്ലറക്കൽ സതീശൻ എന്നിവർ ആശംസകൾ നേർന്നു. പുരസ്കാര ജേതാക്കളായ ഡോ. സി.കെ. ഷാജിബ്, എൻ.എസ്. മേരി കൊട്ടുപ്പള്ളിൽ, കൈപ്പട്ടൂർ തങ്കച്ചൻ എന്നിവർ മറുപടിപ്രസംഗം നടത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അയല്വക്കത്തെ കടമെടുപ്പുകാരികൾ ഷർമിള പനോളി
SAMUDRA