ഐപിഎൽ 19-ാം സീസണിന് ഇന്ന് തുടക്കം; കിരീടം നിലനിർത്താൻ ആർസിബി, ആഘോഷങ്ങളില്ലാതെ ഉദ്ഘാടനം

ഐപിഎൽ 19-ാം സീസണിന് ഇന്ന് തുടക്കം; കിരീടം നിലനിർത്താൻ ആർസിബി, ആഘോഷങ്ങളില്ലാതെ ഉദ്ഘാടനം
ഐപിഎൽ 19-ാം സീസണിന് ഇന്ന് തുടക്കം; കിരീടം നിലനിർത്താൻ ആർസിബി, ആഘോഷങ്ങളില്ലാതെ ഉദ്ഘാടനം
Share  
2026 Mar 28, 10:34 AM
SAMUDRA
NISH

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഐപിഎൽ പൂരത്തിന് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊടിയേറുന്നു. കഴിഞ്ഞ സീസണിലെ കിരീടവരൾച്ച അവസാനിപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, നിലവിലെ ചാമ്പ്യന്മാരെന്ന കരുത്തുമായാണ് ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നത്. രാത്രി 7:30-നാണ് ആവേശപ്പോരാട്ടം ആരംഭിക്കുക. ഈ സീസണിന്റെ ഫൈനൽ മത്സരത്തിനും വേദിയാകുന്നത് ബെംഗളൂരു തന്നെയാണ്.


​പതിവ് വർണ്ണാഭമായ ചടങ്ങുകളോ കലാപരിപാടികളോ ഇല്ലാതെയാണ് ഇത്തവണ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ആർസിബിയുടെ കിരീടവിജയത്തിന് പിന്നാലെ സ്റ്റേഡിയം പരിസരത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട 11 ആരാധകരോടുള്ള ആദരസൂചകമായാണ് ബിസിസിഐ ആഘോഷങ്ങൾ ഒഴിവാക്കിയത്. മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങുമ്പോൾ താരങ്ങളെല്ലാം 11-ാം നമ്പർ ജേഴ്‌സി ധരിക്കുമെന്നും സ്റ്റേഡിയത്തിൽ 11 ഇരിപ്പിടങ്ങൾ അവർക്കായി ഒഴിച്ചിടുമെന്നും അധികൃതർ അറിയിച്ചു.


​പത്ത് കരുത്തുറ്റ ടീമുകളാണ് ഇത്തവണ കിരീടപ്പോരാട്ടത്തിനുള്ളത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് തുടങ്ങിയ വമ്പന്മാർക്കൊപ്പം കന്നി കിരീടം ലക്ഷ്യമിടുന്ന ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ്, ലക്നൗ സൂപ്പർ ഗെയ്ന്റ്സ് എന്നീ ടീമുകളും അണിനിരക്കുന്നു. വമ്പൻ താരലേലങ്ങൾക്കും ടീം മാറ്റങ്ങൾക്കും ശേഷം എത്തുന്ന പുതിയ സീസണിൽ കിരീടം ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അയല്വക്കത്തെ കടമെടുപ്പുകാരികൾ ഷർമിള പനോളി
SAMUDRA