സംഗീതസാന്ദ്രമായി 'രാഗം 26'; എൻ.ഐ.ടി.യിൽ ദക്ഷിണേന്ത്യയിലെ വലിയ കലാമേളയ്ക്ക് തുടക്കം

സംഗീതസാന്ദ്രമായി 'രാഗം 26'; എൻ.ഐ.ടി.യിൽ ദക്ഷിണേന്ത്യയിലെ വലിയ കലാമേളയ്ക്ക് തുടക്കം
സംഗീതസാന്ദ്രമായി 'രാഗം 26'; എൻ.ഐ.ടി.യിൽ ദക്ഷിണേന്ത്യയിലെ വലിയ കലാമേളയ്ക്ക് തുടക്കം
Share  
2026 Mar 27, 08:39 AM
SAMUDRA
NISH

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാലയ സാംസ്കാരിക മാമാങ്കങ്ങളിൽ ഒന്നായ എൻ.ഐ.ടി. കാലിക്കറ്റിലെ 'രാഗം 26'-ന് ആവേശകരമായ തുടക്കമായി. ചലച്ചിത്രതാരം സുരഭി ലക്ഷ്മി മേള ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രൊഫ. സത്യാനന്ദ പാണ്ഡ, രജിസ്ട്രാർ ഇൻ-ചാർജ് ഡോ. സുനിൽ ജേക്കബ് ജോൺ തുടങ്ങിയവർ പങ്കെടുത്തു. കലയും സാങ്കേതികതയും സംഗമിക്കുന്ന ഈ സാംസ്കാരിക വേദിയിലേക്ക് രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി പതിനായിരത്തിലധികം വിദ്യാർഥികളാണ് ഇത്തവണ എത്തിയത്.


​മാർച്ച് 29 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ലളിതകലകൾ, നാടകം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി നൂറോളം മത്സരങ്ങളാണ് അരങ്ങേറുന്നത്. മേളയുടെ മാറ്റുകൂട്ടാനായി പ്രശസ്തരായ ഇന്ത്യൻ സംഗീതജ്ഞർ അണിനിരക്കുന്ന പ്രൊഫഷണൽ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. അമിത് മിശ്ര, ദർശൻ രാവൽ, ജോനിത ഗാന്ധി, വിനീത് ശ്രീനിവാസൻ, വേടൻ തുടങ്ങിയ പ്രമുഖർ നയിക്കുന്ന സംഗീത-നൃത്ത പരിപാടികൾ വരും ദിവസങ്ങളിൽ ക്യാമ്പസിനെ ആവേശത്തിലാഴ്ത്തും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA