മാപ്പിളസംഗീത അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഷാൻ റഹ്‌മാൻ ഉൾപ്പെടെയുള്ളവർക്ക് ആദരം

മാപ്പിളസംഗീത അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഷാൻ റഹ്‌മാൻ ഉൾപ്പെടെയുള്ളവർക്ക് ആദരം
മാപ്പിളസംഗീത അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഷാൻ റഹ്‌മാൻ ഉൾപ്പെടെയുള്ളവർക്ക് ആദരം
Share  
2026 Mar 25, 10:01 AM
SAMUDRA
NISH

കോഴിക്കോട്: അഖിലകേരള മാപ്പിളസംഗീത അക്കാദമിയുടെ 34-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ടൗൺഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അക്കാദമി പ്രസിഡന്റ് പി.എ. ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​പ്രശസ്ത സംഗീതസംവിധായകൻ ഷാൻ റഹ്‌മാൻ ബാബുരാജ് പുരസ്കാരം ഏറ്റുവാങ്ങി. വിനീഷ് വിദ്യാധരൻ (പി. ഭാസ്‌കരൻ പുരസ്‌കാരം), കബീർ റഹ്മാൻ, റെജി ജോമി (എ.പി.ജെ. അബ്ദുൾകലാം പുരസ്‌കാരം), സുവർണ ചന്ദ്രോത്ത് (മോണിഷ പുരസ്കാരം), തൻഹ ഉമ്മർ (മോയിൻകുട്ടി വൈദ്യർ യുവപ്രതിഭാ പുരസ്‌കാരം), സുമ പള്ളിപ്രം (യു.എ. ഖാദർ പുരസ്‌കാരം) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.


​കോട്ടയ്ക്കൽ ആലികുട്ടീസ് ഹോസ്പിറ്റൽ എം.ഡി. ഡോ. റഹ്‌മത്തുള്ള, അക്കാദമി ട്രഷറർ ടി.എം. സലീം, സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട് ബഷീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടാതെ അനീസ സുബൈദ, റെയ്ഹാന ബഷീർ, അഷ്റഫ് വെള്ളാങ്കൽ എന്നിവരും ആശംസകൾ അറിയിച്ചു. മാപ്പിളപ്പാട്ട് കലാരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അക്കാദമി നടത്തുന്ന പ്രവർത്തനങ്ങൾ ചർച്ചാവിഷയമായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA