അച്ഛന്റെ ചുവടുകൾ പിൻതുടർന്ന മകന് ഫോ‌ക്ലോർ പുരസ്ക‌ാരം

അച്ഛന്റെ ചുവടുകൾ പിൻതുടർന്ന മകന് ഫോ‌ക്ലോർ പുരസ്ക‌ാരം
അച്ഛന്റെ ചുവടുകൾ പിൻതുടർന്ന മകന് ഫോ‌ക്ലോർ പുരസ്ക‌ാരം
Share  
2026 Mar 23, 08:47 AM
SAMUDRA
NISH

ഇലന്തൂർ: പടയണിയിൽ അച്ഛൻ്റെ ചുവടുകൾ പിൻതുടർന്ന ഇലന്തൂർ ആശാരിപ്പറമ്പിൽ വീട്ടിൽ എ.എസ്. സുധീഷ്കുമാറിന് 2024-ലെ മികച്ച പടയണി കലാകാരനുള്ള

ഫോ‌ക്ലോർ ആക്കാദമി അവാർഡ്. അച്ഛൻ എ.കെ. ശശിധരൻ ആചാരിക്ക് മുന്നിൽ പത്താം വയസ്സിൽ പടയണി പഠിക്കാൻ തുടങ്ങിയ സുധീഷ് പിന്നീട് ചിങ്ങശെരി രാഘവൻ ആശാൻ, പാറേടത്ത് കൃഷ്‌ണപിള്ള ആശാൻ എന്നിവരുടെ കീഴിൽ കൂടുതൽ അറിവ് നേടി.


അച്ഛനും ഗുരുക്കന്മാർക്കുമൊപ്പം സഹായിയായി പോകുകയായിരുന്നു ആദ്യം. ബാലപാഠങ്ങൾ പഠിച്ചശേഷം അരങ്ങിലേക്ക്. കേരളത്തിലെ മിക്ക ജില്ലകളിലും ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പടയണി അവതരിപ്പിച്ചിട്ടുണ്ട്.


ഇലന്തൂരിലെ ശ്രീദേവി പടയണിസംഘത്തിലെ അധ്യാപകനായ സുധീഷിന്റെ കീഴിൽ ഒട്ടേറെ കുട്ടികൾ പടയണി പഠിക്കുന്നുണ്ട്. കാലൻകോലം, ശിവകോലം, സുന്ദരയക്ഷി എന്നിവയാണ് പ്രധാനമായും കളത്തിൽ അവതരിപ്പിക്കുന്നത്.താവടി, പുലവൃത്തം എന്നിവയിലും അറിവുണ്ട്. തനിക്ക് കിട്ടിയ ഫോക് ലോർ അക്കാദമി പുരസ്‌കാരം പടയണിയുടെ ആദ്യക്ഷരങ്ങൾ പഠിപ്പിച്ച ശശിധരൻ ആചാരിക്ക് സമർപ്പിക്കുന്നുവെന്ന് സുധീഷ്കുമാർ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA