ബെയർ റൂട്ട് റിപ്പബ്ലിക്: ആശയറ്റ് മനുഷ്യർ നടന്ന നാളുകൾ

ബെയർ റൂട്ട് റിപ്പബ്ലിക്: ആശയറ്റ് മനുഷ്യർ നടന്ന നാളുകൾ
ബെയർ റൂട്ട് റിപ്പബ്ലിക്: ആശയറ്റ് മനുഷ്യർ നടന്ന നാളുകൾ
Share  
2026 Mar 21, 08:46 AM
SAMUDRA
NISH

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ വളപ്പിലെ റോഡും കാടും പരിസരവും അരങ്ങാക്കി കാണികളെ അതിശയിപ്പിച്ച് ബെയർറൂട്ട് റിപ്പബ്ലിക് നാടകം. ബുൾഡോസറും കാറും ബൈക്കും കൂറ്റൻ പപ്പറ്റും കഥാപാത്രങ്ങൾക്കൊപ്പം അരങ്ങിലെത്തിയപ്പോൾ കോവിഡ് കാലത്തെ ഭീതിദ അനുഭവങ്ങൾ മറവിയെ കീഴടക്കി ഓർമകളെ വീണ്ടെടുത്തു. എം.ടി.എ. വിദ്യാർഥികളുടെ പഠനത്തിന്റെ ഭാഗമായി മൂന്നുദിവസമായി അരങ്ങേറിയ നാടകം ലോകനാടകങ്ങളോട് കിടപിടിക്കുന്നതായി.


ബഹുഭാഷാനാടകം ബഹുമാധ്യമങ്ങളിലൂടെയാണ് അവതരിപ്പിച്ചത്, കോവിഡ് ലോക്‌ഡൗൺ കാലം രാജ്യത്തെ കുടിയേറ്റത്തൊഴിലാളികളോടും അതിദരിദ്രരായ മനുഷ്യരോടും ചെയ്‌തതെന്തെന്ന് പരിശോധിക്കുകയാണ് നാടകത്തിൽ.


റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങവേ ട്രെയിൻ കയറി മരിച്ചവർ, റോഡിൽ പ്രസവിച്ചിട്ടും മരുന്നിനായി കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന സ്ത്രീ, പോലീസ് വാഴ്ചയിൽ ആത്മാഭിമാനം നഷ്‌ടപ്പെട്ടവർ, പുതിയ അതിർത്തികൾ വന്നത്, മനുഷ്യരുടെ അതിരുകൾ മറികടന്നെത്തിയ വന്യജീവികൾ എല്ലാം ഒന്നേക്കാൽ മണിക്കൂർ നീണ്ട നാടകത്തിൽ അരങ്ങിലെത്തി. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ളയാണ് സംവിധാനം. തിയേറ്റർ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ വൻനിരയാണ് സാങ്കേതിക രംഗം കൈകാര്യം ചെയ്തത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA