കരിക്കകത്തമ്മ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്:

കരിക്കകത്തമ്മ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്:
കരിക്കകത്തമ്മ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്:
Share  
ബിജു കാരക്കോണം ( വന്യജീവി ഛായാഗ്രാഹകന്‍.) എഴുത്ത്

ബിജു കാരക്കോണം ( വന്യജീവി ഛായാഗ്രാഹകന്‍.)

2026 Mar 20, 10:42 PM
ed
bh
ED

തിരുവനന്തപുരം: പ്രശസ്തവും അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവമഹാമഹം മാർച്ച് 24 മുതൽ 30 വരെ നടക്കും. ഉത്സവത്തിന്റെ ഏഴാം ദിനമായ മാർച്ച് 30-നാണ് പ്രസിദ്ധമായ കരിക്കകം പൊങ്കാല. വിശിഷ്ടമായ പൂജകൾ, അന്നദാന സദ്യ, പുറത്തെഴുന്നള്ളത്ത്, കലാപരിപാടികൾ എന്നിവയോടെ ഭക്തിനിർ ഭരമായാകും ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


 മാർച്ച് 24-ന് വൈകുന്നേരം 5 മണിക്ക് ഗുരുമന്ദിരത്തിൽ നടക്കുന്ന ഗുരുപൂജയോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. എല്ലാ ദിവസവും പന്തീരടിപൂജ, നവകം, കലശാഭിഷേകം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും. മാർച്ച് 28, 29 തീയതികളിൽ രാവിലെ 8.40 മുതൽ ദേവി തങ്കരഥത്തിൽ പുറത്തെഴുന്നള്ളും. തെക്കൻ കേരളത്തിൽ അപൂർവ്വമായി മാത്രം കാണുന്ന ഈ രഥഘോഷയാത്രയിൽ വ്രതമെടുത്ത ഭക്തന്മാരാണ് തേര് വലിക്കുന്നത്.


കലാ-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകുന്ന 'കരിക്കകത്തമ്മ പുരസ്‌കാരം 2026' പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. ഒന്നാം ഉത്സവ ദിനമായ മാർച്ച് 24-ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേരള ഗവർണർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം ഭാവന കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.


 ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രിയിൽ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും. ഹരിശങ്കർ നയിക്കുന്ന മ്യൂസിക് ബാൻഡ്, ഔസേപ്പച്ചനും സംഘവും അവതരിപ്പിക്കുന്ന 'കാതോടു കാതോരം' ഗാനമേള, പ്രസീത ചാലക്കുടിയുടെ ഫോക് ഷോ, മെഗാ ഷോകൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. മാർച്ച് 26-ന് നടക്കുന്ന പഞ്ചാരിമേളത്തിൽ ചൊവ്വല്ലൂർ മോഹന വാര്യരുടെ നേതൃത്വത്തിൽ അമ്പതിലധികം വാദ്യപ്രമാണിമാർ പങ്കെടുക്കും.


 മീനമാസത്തിലെ മകം നാളായ മാർച്ച് 30-നാണ് പൊങ്കാല. രാവിലെ 10.15-ന് തന്ത്രി പുലിയന്നൂർ മന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 2.15-ന് തർപ്പണത്തോടെ പൊങ്കാല സമാപിക്കും.


 ഇത്തവണ അന്നദാനസദ്യ അഞ്ചു ദിവസത്തിന് പകരം ആറു ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മാർച്ച് 24 മുതൽ 29 വരെ പുതിയ അന്നദാന മണ്ഡപത്തിൽ പ്രതിദിനം ഇരുപതിനായിരത്തോളം പേർക്ക് സദ്യ നൽകും. മാർച്ച് 24-ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ അന്നദാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 18 ഇനം കറികളോട് കൂടിയ വിപുലമായ സദ്യയാണ് ഭക്തർക്കായി ഒരുക്കുന്നത്. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ, പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ, സെക്രട്ടറി വി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


കൂടുതൽ വിവരങ്ങൾക്കായി ക്ഷേത്ര ഓഫീസുമായോ (0471 2507671) വെബ്‌സൈറ്റുമായോ ബന്ധപ്പെടാവുന്നതാണ്.

capture

​ചട്ടലംഘനങ്ങൾ തടയാൻ 'സി-വിജിൽ'; എറണാകുളത്ത് നടപടി കർശനം

​കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയ സി-വിജിൽ (cVIGIL) മൊബൈൽ ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് വലിയ കരുത്താകുന്നു. വോട്ടർമാർക്ക് പണം നൽകുക, മദ്യവിതരണം, അനുമതിയില്ലാത്ത പോസ്റ്ററുകൾ, പ്രകോപനപരമായ പ്രസംഗങ്ങൾ തുടങ്ങി ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏത് കാര്യവും ഈ ആപ്പിലൂടെ വേഗത്തിൽ അധികാരികളെ അറിയിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പിലൂടെ പരാതിക്കാരന്റെ പേരും വിവരങ്ങളും വെളിപ്പെടുത്താതെ തന്നെ പരാതി സമർപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

​സംഭവസ്ഥലത്തുനിന്നും നേരിട്ട് പകർത്തിയ ചിത്രങ്ങളും വീഡിയോകളും മാത്രമേ ഈ സംവിധാനത്തിലൂടെ സ്വീകരിക്കുകയുള്ളൂ. ഫോൺ ഗാലറിയിലുള്ള പഴയ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല എന്നത് ആപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുമ്പോൾ തന്നെ ജിപിഎസ് വഴി ലൊക്കേഷൻ രേഖപ്പെടുത്തുന്നതിനാൽ ഉദ്യോഗസ്ഥർക്ക് കൃത്യസ്ഥലം കണ്ടെത്താൻ എളുപ്പമാകും. പരാതി സമർപ്പിച്ചാൽ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതിയുടെ പുരോഗതി നിരീക്ഷിക്കാനും സാധിക്കും. പരാതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അത് ഫീൽഡ് യൂണിറ്റിന് കൈമാറുകയും 15 മിനിറ്റിനുള്ളിൽ ഫ്ലയിങ് സ്ക്വാഡ് സംഭവസ്ഥലത്തെത്തുകയും ചെയ്യും. വെറും 100 മിനിറ്റിനുള്ളിൽ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന മറുപടി പരാതിക്കാരന് ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

​എറണാകുളം ജില്ലയിൽ സി-വിജിൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ അതിവേഗത്തിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്ന് (മാർച്ച് 20) മാത്രം ജില്ലയിൽ 517 പരാതികൾ ലഭിച്ചതിൽ 516 എണ്ണത്തിലും നടപടി പൂർത്തിയാക്കി. ജില്ലയിൽ ഇതുവരെ ലഭിച്ച 282 പരാതികളും പരിഹരിച്ചതായി നോഡൽ ഓഫീസർ അറിയിച്ചു. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇതുവരെ ആകെ 4881 പ്രചാരണ ബോർഡുകളാണ് നീക്കം ചെയ്തത്. ഇതിൽ ഇന്ന് മാത്രം വിവിധ രാഷ്ട്രീയ പാർട്ടികളുടെ 1357 പോസ്റ്ററുകളും 226 ബാനറുകളും 92 മറ്റ് പ്രചാരണ ബോർഡുകളും ഉൾപ്പെടെ 1675 എണ്ണം നീക്കം ചെയ്തു.

​നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരും. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ സി-വിജിൽ ആപ്പിന് പുറമെ mccernakulam2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയും പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാവുന്നതാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles