മടപ്പള്ളിയുടെ അക്ഷരമുറ്റത്തുനിന്ന് ഒരു 'കഥാവീട്'; 21 കഥാകാരന്മാരുടെ സംഗമം നാളെ

മടപ്പള്ളിയുടെ അക്ഷരമുറ്റത്തുനിന്ന് ഒരു 'കഥാവീട്'; 21 കഥാകാരന്മാരുടെ സംഗമം നാളെ
മടപ്പള്ളിയുടെ അക്ഷരമുറ്റത്തുനിന്ന് ഒരു 'കഥാവീട്'; 21 കഥാകാരന്മാരുടെ സംഗമം നാളെ
Share  
2026 Mar 20, 08:49 PM
ed
bh
ED

'കഥാവീട്, പി.ഒ മടപ്പള്ളി കോളേജ്'


വടകര: കടത്തനാടിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും വിത്തുപാകിയ മടപ്പള്ളി കോളേജ്, മലയാള സാഹിത്യത്തിന് ഒരു പുതിയ അക്ഷരമുറ്റം കൂടി സമ്മാനിക്കുന്നു. കലാലയത്തിന്റെ പ്രൗഢിയും ഗ്രാമീണ വിശുദ്ധിയും ആവാഹിച്ച

21 കഥാകാരന്മാരുടെ സർഗ്ഗസൃഷ്ടികൾ കോർത്തിണക്കിയ 'കഥാവീട്, പി.ഒ മടപ്പള്ളി കോളേജ്' എന്ന പുസ്തകം നാളെ വായനക്കാരിലേക്ക് എത്തുന്നു.


മനുഷ്യഹൃദയത്തിന്റെ നിശ്ശബ്ദ ഭാഷയെ കേൾക്കാനും അവയെ വാക്കുകളാക്കാനും കഴിയുന്ന ഇന്ദ്രജാലമാണ് ഈ പുസ്തകമെന്ന് ഇതിന്റെ ബ്ലർബ് സാക്ഷ്യപ്പെടുത്തുന്നു. ഒരു കലാലയം എന്ന ഒരൊറ്റ നിലപാടുതറയിൽ നിന്നാണ് ഈ കഥാകൃത്തുകളെല്ലാം ജീവിതമെന്ന മഹാസമസ്യയെ നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുന്നത് എന്നതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.


കഥാവീട്ടിലെ എഴുത്തുകാർ:

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ഇ.വി. ശ്രീധരൻ, അക്ബർ കക്കട്ടിൽ, എം. സുധാകരൻ, കെ.എ. മനാഫ്, സി.എച്ച്. ജയചന്ദ്രൻ, ഭാസ്കരൻ വി., ഹരിദാസ് നീലഞ്ചേരി, മേപ്പയിൽ നാരായണൻ, ശശിധരൻ ശ്രീപുരം, സൂര്യ ഗോപൻ, മോഹൻദാസ് മൊകേരി, യു.കെ. രജനി, രാജൻ ചെറുവാട്ട്, പി. ബാബുരാജ്, എം. ജയാനന്ദൻ, എം.പി. ശശിധരൻ, വി.ആർ. സുധീഷ്, ദിനേശൻ കരിപ്പള്ളി, എ.പി. ശശിധരൻ, രാജേന്ദ്രൻ എടത്തുംകര, ഡോ. എം. മുരളീധരൻ എന്നിവരാണ് ഈ സമാഹാരത്തിലെ കഥാകാരന്മാർ.


നൗറ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരനാണ്. ഇന്ദുമേനോൻ അവതാരികയും സിതാര എസ്. പഠനവും നിർവ്വഹിച്ചിരിക്കുന്നു. മദനന്റെ വരയിൽ വിരിഞ്ഞ കവർചിത്രം പുസ്തകത്തിന് മിഴിവേകുന്നു.


മാർച്ച് 21-ന് വൈകുന്നേരം 4 മണിക്ക് വടകര ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം. മുകുന്ദൻ പ്രകാശന കർമ്മം ഉദ്ഘാടനം ചെയ്യും.

വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാർ, മുനിസിപ്പൽ ചെയർമാൻ പി.കെ. ശശിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിക്കും. മടപ്പള്ളിയുടെ സാംസ്കാരിക പൈതൃകം വരുംതലമുറയ്ക്കായി കരുതിവെക്കുന്ന ഈ ചടങ്ങിന് രാജൻ തയ്യുള്ളതിൽ, കെ.പി. സുനിൽകുമാർ എന്നിവരടങ്ങുന്ന സമിതി നേതൃത്വം നൽകും

sreedharan-e-v

  ഇ .വി. ശ്രീധരന് നാടിന്റെ ആദരാജ്ഞലി 


ചോമ്പാല :പ്രമുഖകഥാകൃത്തും നോവലിസ്റ്റും മാധ്യമപ്രവർത്തകനും ചോമ്പാലക്കാരുടെ പ്രിയങ്കരനുമായ ശ്രീ .ഇ .വി ,ശ്രീധരൻ്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 2 ന് നടക്കും .


അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വള്ളിക്കാട് പടവത്തും താഴെപ്പാലത്ത് അനുസ്‌മരണ പരിപാടി നടത്താൻ കലാസാഹിത്യരംഗത്തെ ശ്രദ്ധേയവ്യക്തിത്വങ്ങളും ശ്രീ .ഇ വി. ശ്രീധരന്റെ അടുത്ത സുഹൃത്തുക്കളുമായ വി. കെ .പ്രഭാകരൻ ,സത്യൻ മാടാക്കര ,മഹേഷ് മംഗലാട്ട് ,എടയത്ത് ശ്രീധരൻ തയ്യൂള്ളതിൽ രാജൻ തുടങ്ങി ഒരുകൂട്ടം സുഹൃത്തുക്കളുടെയും ആരാധകരുടെ യും കൂട്ടായ്‌മയിൽ അനുസ്‌മരണ പരിപാടി നടത്താൻ സംഘാടക സമിതി രൂപീകരിച്ചു. 


ഏപ്രിൽ 2 ന് രാവിലെ 9 മണിയ്ക്ക് പുഷ്പ്പാർച്ചനയോടെ സംഘാടകസമിതി ചെയർമാൻ ടി .കെ വിജയരാഘവൻ്റെ  അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണപരിപാടിയുടെ ഉദ്ഘാടനകർമ്മം ഗായകൻ വി .ടി .മുരളി നിർവ്വഹിക്കും .മാധ്യമപ്രവർത്തകൻ കെ .പി .സദാനന്ദൻ അനുസ്‌മരണവും മുഖ്യപ്രഭാഷണം സജയ് കെ. വി .യും നിർവ്വഹിക്കും 

mfk

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

thanachan-samudra-new
mannan-pazhyidam
ayur-mantra-advrt
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles