തിരുവനന്തപുരം: ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷൻ
ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് ജോസഫ് നീസ്ഫർ നീപ്സിൻ്റെ 261-ാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ ഫോട്ടോപ്രദർശനവും, രാജ്യാന്തര ഫോട്ടോഗ്രാഫർ ടി എസ് ലാൽ അനുസ്‌മരണവും നടത്തി.
2026 മാർച്ച് 10 ചെവ്വാഴ്ച വൈകിട്ട് നാലിന് ഫോട്ടോപ്രദർശനം പ്രശസ്ത നടനും സാഹിത്യകാരനുമായ അനിൽകുമാർ മണിമംഗലത്ത് നിർവ്വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സജി എണ്ണയ്ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ടി.എൽ.ജോൺ, ടി എസ് ലാൽ അനുസ്‌മരണപ്രഭാഷണം നടത്തി. യോഗത്തിൽ ഫൗണ്ടേഷൻ മാനേജർ കെ. ആർ.രാധാകൃഷ്ണൻ, ബിജു കാരക്കോണം, വിൻസി ലോപസ്, ജോൺ ബെന്നറ്റ് എന്നിവർ പ്രസംഗിച്ചു.
പ്രകൃതി, വന്യജീവി ഫോട്ടോപ്രദർശനത്തിൽ ആഫ്രിക്കയിലെ മസായി മാര വന്യജീവിചിത്രങ്ങൾ, ഗീർ വനത്തിലെ കാണാക്കാഴ്ചകൾ, പശ്ചിമഘത്തിൻ്റെ മനോഹാരിത, നേപ്പാൾ ഇന്ത്യൻ അതിർത്തിയിലെ നിത്യജീവിതകാഴ്ചകൾ, കാശ്‌മീർ താഴ് വരയുടെ മഞ്ഞിൽ കുളിച്ച ചിത്രങ്ങൾ എന്നിവ നിറഞ്ഞു നിൽക്കുന്നു.
ടി . എസ്. ലാലിൻ്റെ അനുസ്‌മരണാർത്ഥം അദ്ദേഹത്തിൻ്റെ ഇന്ന് ലഭ്യമായ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങളും അദ്ദേഹത്തിനു് ലഭിച്ച രാജ്യാന്തര മെഡലുകളുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഫോട്ടോപ്രദർശനത്തിൽ ടി. എൽ. ജോൺ, സജി എണ്ണയ്ക്കാട്, ബിജു കാരക്കോണം, വിൻസി ലോപ്പസ്, ജോൺ ബെന്നറ്റ്, ദീപു വർഗ്ഗീസ് എന്നിവരുടെ ഇരുന്നൂറോളം ഫോട്ടോഗ്രാഫുകളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
മ്യൂസിയം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി,
പ്രദർശനം സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
മ്യൂസിയം വകുപ്പ് ഡയറക്ടർ മഞ്ജുളാദേവിയും പങ്കെടുത്തു.
ജോൺ ബെന്നറ്റ് സംവിധാനം ചെയ്ത് വിൻസി ലോപ്പസ് ഛായാഗ്രഹണവും ബിജു കാരക്കോണം ചിത്രസംയോജനവും, ദീപു സാങ്കേതിക സഹായവുംനൽകി നിർമ്മിച്ച കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാനപ്രമേയമാക്കി കേരളത്തീരത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്ന “Crashing Waves” എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടത്തി.
ഫോട്ടോ പ്രദർശനം 12 ന് വൈകുന്നേരം 7 ന് സമാപിക്കും.
പൊതുജന താല്പര്യാർത്ഥം “Crashing Waves” 12 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീണ്ടും പ്രദർശിപ്പിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














