പ്രേംജിത്ത് ചോമ്പാലക്ക് BSS ദേശീയ പുരസ്‌കാരം .

പ്രേംജിത്ത് ചോമ്പാലക്ക് BSS ദേശീയ പുരസ്‌കാരം .
പ്രേംജിത്ത് ചോമ്പാലക്ക് BSS ദേശീയ പുരസ്‌കാരം .
Share  
2026 Mar 13, 05:18 PM
Thankachan
marmma
anardhanan latest

തിരുവനന്തപുരം : നർത്തകൻ ,കൊറിയോഗ്രാഫർ ,കവി .കഥാകൃത്ത് ,നോവലിസ്റ്റ് ,സംവിധായകൻ ,അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തന മികവ് നേടിയ അധ്യാപകൻ കൂടിയായ പ്രേംജിത്ത് ചോമ്പാലയെ ഭാരത് സേവക സമാജ് ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചു .


തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നിരവധി പ്രമുഖവ്യക്തിത്വങ്ങളടങ്ങിയ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി ഭാരത് സേവക് സമാജ് ആൾ ഇന്ത്യാ വൈസ് ചെയർമാൻ BS ഗോപകുമാർ ,കാലിക്കറ്റ് യുണിവേഴ്സിറ്റിമുൻ വൈസ് ചാൻസിലറും പ്രമുഖ ചരിത്ര ഗവേഷകനുമായ ഡോ , .കെ കെ എൻ കുറുപ്പ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ടും, അനർട്ടിന്റെ ഡയറക്ടറുമായിരുന്ന ആർ വി ജി മേനോൻ എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് പ്രേംജിത്ത് ചോമ്പാലയെ പുരസ്കാരം നൽകി ആദരിച്ചു .


 ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

കേന്ദ്ര ആസൂത്രണ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് സേവക് സമാജ് (BSS) നൽകുന്ന ദേശീയ പുരസ്കാരമാണ് പ്രേംജിത്ത് ചോമ്പാലയെ തേടിയെത്തിയിരിക്കുന്ന പ്രധാന ബഹുമതി. മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി ആദ്യം "ലോക് സേവക് സംഘ്" എന്ന് വിഭാവനം ചെയ്ത ഈ സംഘടന, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-നാണ് ഔദ്യോഗികമായി ആരംഭിച്ചത്.


ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന ഭാരത് സേവക് സമാജ്, കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച സംഭാവനകൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.

vbvbv

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി എളിയതോതിൽ 1995 ൽ 'വിദ്യാകേന്ദ്ര' എന്ന പേരിൽ സൗജന്യ ട്യൂഷൻ സെന്ററിന് തുടക്കമിട്ട പ്രേംജിത്ത് ചോമ്പാല 2000ത്തിൽ കലാകേന്ദ്ര എന്നപേരിൽ പ്രാദേശികമായി കലാസംഘടനക്ക് തുടക്കം കുറിച്ചു .

 എം ജി യൂണിവേഴ്‌സിറ്റി യുടെ കീഴിലുള്ള കോളേജിൽ ബി എഡ് സമയത്ത് കലാപ്രതിഭയും കോളേജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായും കലാമത്സരങ്ങളിൽ വിധികർത്താവായും സേവനമനുഷ്ഠിച്ച പ്രേംജിത്ത് ലഹരിയുടെ വിപത്ത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി തെരുവ് നാടകങ്ങളും സംഗീത ശിൽപ്പങ്ങളും നടത്തിയിട്ടുണ്ട് .നിരവധി വെബ് സീരിയലുകളിൽ കഥയും സംവിധാനവും പത്തോളം ആൽബങ്ങളിൽ ഗാനരചനയും സംവിധാനവുംഇതിനകം നിർവ്വഹിച്ച ഇദ്ദേഹം 2001 ലെ കലാപ്രതിഭ കൂടിയാണ് .

premjith-photo-best_1773402307

ആദ്യകഥാസമാഹാരം ' യഥേഷ്‌ഠം ഞാൻ ' 2022 പ്രസിദ്ധീകരിച്ചു .

2026 ഏപ്രിൽ 5 ന് എം ടി വാസുദേവൻ നായരുടെ സമരണയ്ക്കായി അദ്ദേഹത്തിന്റെ സിനിമകളുടെ ഗാനാലാപന മത്സരവും നൃത്താവിഷ്‌ക്കാരവും നോവൽ പ്രകാശനവും വടകരടൗൺ ഹാളിൽ നടക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി ,

whatsapp-image-2026-01-08-at-9.31.49-am
samudra-thankachan
anardhanan-vidiyar-latesyt-poter
samudra-janardhanan-revised
mfk

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പ്രകൃതിയുടെ പച്ചപ്പിൽ ഒരു കവിമനസ്സ്
കല / സാഹിത്യം / കായികം മോണ്ടി സോറി ഗാനം. നവപാഠഭേദം : രമേശൻ .പി