ആർട്ടിസ്റ്റ് സതീ ശങ്കറിന് ഫ്ലെയിം പവർ അവാർഡ് സമ്മാനിച്ചു.

ആർട്ടിസ്റ്റ് സതീ ശങ്കറിന് ഫ്ലെയിം പവർ അവാർഡ് സമ്മാനിച്ചു.
ആർട്ടിസ്റ്റ് സതീ ശങ്കറിന് ഫ്ലെയിം പവർ അവാർഡ് സമ്മാനിച്ചു.
Share  
2026 Mar 10, 10:25 PM

മാഹി.. മഹിതമായ ഇന്തോ-ഫ്രഞ്ച് 1കലാ-സാഹിത്യ-സാംസ്ക്കാരിക പാരമ്പര്യത്തിന്റെ ശക്തമായ കണ്ണിയാണ് കലൈമാമണി സതി ശങ്കറെന്നും, മയ്യഴിയ്ക്ക് ഒരു ചിത്ര പാരമ്പര്യ മുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ കലാകാരിയാണ് അവരെന്നും മാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു.

ഋഷികേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന

ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ആർട്ട് ആന്റ് കൾച്ചർ, കോഴിക്കോട് ഗുരുകുലം ആർട്ട് ഗാലറിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഫ്ലെയിം പവർ അവാർഡ് പ്രമുഖ ചിത്രകാരി കലൈമാമണി സതീ ശങ്കറിന്സമർപ്പിക്കാനുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു എം എൽ എ .

സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻമാർക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ വനിതാ ദിനത്തിൽ നൽകുന്ന രണ്ടാമത്തെ അവാർഡാണിതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫോക് ലോർ അക്കാദമി മുൻ വൈസ് പ്രസിഡണ്ട് സുരേഷ് കൂത്തുപറമ്പ് പറഞ്ഞു. പ്രസ്സ് ക്ലബ് സി.എച്ച്. ഗംഗാധരൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നർത്തകി ഷർമ്മിള മഹേഷ് അവാർഡ് ദാനം നിർവഹിച്ചു..നർത്തകിഅഡ്വ: എൻ.കെ. സജ്ന പ്രശസ്തി പത്രം കൈമാറി.

ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.ഡോ. മഹേഷ് മംഗലാട്ട് , ഉത്തമരാജ് മാഹി .ദിനകുമാരി ടീച്ചർ, ഗണേഷ് വേലാണ്ടി,.

, പി.കെ. ഷമിന , ഹരി പാലത്തായി. ചിത്രകലാ പരിഷത്ത് ചെയർമാൻ പ്രമോദ് അടുത്തില സംസാരിച്ചു. ഗുരുകുലം ബാബു സ്വാഗതവും, ആർട്ടിസ്റ്റ് സതീശങ്കർ മറുഭാഷണവും നടത്തി.



ചിത്ര വിവരണം:നർത്തകി ഷർമ്മിള മഹേഷ് അവാർഡ് ദാനം നിർവഹിക്കുന്നു

bhakshyasree-aashamsakal
deavan

വനിത ദിനം ആചരിച്ചു

മാഹി: കുഞ്ഞിപ്പുരമുക്ക് റസിഡൻ്റസ് വെൽ ഫെർ അസോസിയേഷൻ വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായ് ആചരിച്ചു. റോയൽ കോംപ്ളക്സിൽ ചേർന്ന സമ്മേളനം ജോയിൻ്റ് ഫോറം ഓഫ് റസിഡൻ്റസ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡണ്ട് അനുപമ സഹദേവൻ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമെന്നും, വനിതകൾ സധൈര്യം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.

ചടങ്ങിൽ പ്രീത ജനാർദ്ദനൻ അധ്യക്ഷം വഹിച്ചു. ദേവരാജൻ പി.ടി, പ്രീത പത്മനാഭൻ, സി.കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു

കൺവീനർ നിമിഷ സുശാന്ത് സ്വാഗതവും, സഹിജ നന്ദിയും പറഞ്ഞു

വിവിധകലാപരിപാടികളും അരങ്ങേറി

whatsapp-image-2026-03-10-at-9.17.30-pm

കെ.എസ്.എസ്.പി.എ ജീവിതസമര ജാഥക്ക് തലശ്ശേരിയിൽ സ്വീകരണം


തലശ്ശേരി: സംസ്ഥാന പ്രസിഡണ്ട് എം. പി. വേലായുധന്റെ നേതൃത്വത്തിൽ പെൻഷൻകാരുടെ അവകാശനിഷേധത്തിനെതിരെയും എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കാസർഗോഡിൽ നിന്ന് ആരംഭിച്ച കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഉത്തരമേഖലാ ജീവിത സമരയാത്രയ്ക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി.

നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ കൊയോടൻ രവീന്ദ്രൻ, പി. സി. സുരേന്ദ്രൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് എം. പി. കുഞ്ഞിമൊയ്‌ദീൻ, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കരിമ്പിൽ, സി. പി. അജിത്കുമാർ എന്നിവർ സംസാരിച്ചു.

മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ജാഥയ്ക്ക് ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ എം. പി. വേലായുധൻ സ്വീകരണത്തിന് നന്ദി പറഞ്ഞു

whatsapp-image-2026-03-10-at-9.18.27-pm-(1)

അറവിലത്ത് പാലം.റെയിൽവേ അടിപ്പാത: ലഫ്.ഗവർണർക്ക് നിവേദനം നൽകി


മാഹി: പള്ളൂർ അറവിലത്ത് പ്പാലത്തിനും ന്യൂമാഹി കല്ലായ് അങ്ങടിക്കും ഇടയിലൂടെ കടന്നുപോവുന്ന റെയിൽവേലൈനിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അറവിലത്ത്പ്പാലം റെയിൽവേ അടിപ്പാത ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പുതുച്ചേരി ലഫ്.ഗവർണർക്ക് നിവേദനം നൽകി. വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യത്തിന് പരിഹാരം കാണാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഗവർണ്ണർ കമ്മിറ്റി ഭാരവാഹികളായ പ്രേംകുമാർ, കെ.വി.ഹരീന്ദ്രൻ, ധനരാജ് എന്നിവരെ അറിയിച്ചു

മാഹിയിൽ വഖഫ് ബോർഡ് പ്രാദേശിക ഓഫീസ് ആരംഭിക്കും

പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ചെയർമാനായി ചുമതലയേറ്റതിന് ശേഷം മാഹി സന്ദർശിച്ചപ്പോൾ വഖഫ് സ്ഥാപനങ്ങളിലെ പ്രതിനിധികളും സമൂഹാംഗങ്ങളും നൽകിയ ഉഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ചു.


വഖഫ് സംബന്ധമായ കാര്യങ്ങൾക്കായി ഏകദേശം 660 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്ത് പുതുച്ചേരിയിലെത്തേണ്ടി വരുന്ന ബുദ്ധിമുട്ട് അവർ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യത്തിൽ, മാഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭിക്കുവാൻ പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡിന്റെ പ്രാദേശിക ഓഫീസ് മാഹിയിൽ ആരംഭിക്കാൻ നിർദേശം നൽകിയതായി അറിയിച്ചു.


 വഖഫ് ബോർഡിന്റെ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി 10-ാം ക്ലാസും പ്ലസ് ടൂവും വിജയിച്ച വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വരും ദിവസങ്ങളിൽ വൈകാതെ അവരുടെ ബാങ്ക് അക്കൗണ്ടു കളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും അറിയിച്ചു.


വി. പി. അബ്ദുൽ റഹ്മാൻ

ചെയർമാൻ

പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ്

MANNAN
VASTHU
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles