അയോധ്യയിലെ ചരിത്രപ്രാധാന്യമു ള്ള ബാബരി മസ്‌ജിദ് തകർത്ത് ക്ഷേത്രം പണിയാനുള്ള സംഘപരിവാർ ശക്തികളുടെ നീക്കത്തെ അതിശക്തമായി എതിർത്തവരിൽ മുൻനിരക്കാരനായിരുന്നു ആധുനിക ഇന്ത്യാ ചരിത്ര രചനയി ലെ അതികായനായ പ്രഫ. കെ.എൻ. പ ണിക്കർ.
ചരിത്രത്തിൻ്റെ വികലവായനക ളെ എതിർക്കാൻ ഒരു കാലത്തും അദ്ദേ ഹം മടികാണിച്ചിരുന്നില്ല
മലബാർ കലാപം സംബന്ധിച്ച 'മല ബാർ കലാപം:
പ്രഭുത്വത്തിനും രാജവാഴ്ച്ചയ്ക്കുമെതിരെ' ഉൾപ്പെടെ പ്രൗഢമായ പത്തോളം ഗ്രന്ഥങ്ങൾ രചിച്ചു. 'മലബാറി ലെ കൊളോണിയൽ രേഖാശേഖരങ്ങൾ, 'ബാൽക്കോം റിപ്പോർട്ടുകൾ', കേരളത്തി ലെ ജാതി എന്നിങ്ങനെ പല പഠന ഗ്രന്ഥ ങ്ങളും എഡിറ്റ് ചെയ്ത തെളിമയാർന്ന ചരിത്ര ബോധത്തോടെ ധീരമായി സംസാരിച്ചു. അദ്ദേഹം മുൻപ് ചെറുകഥകൾ എഴുതി യിരുന്നതായും എനിക്കറിയാം. ഞാൻ ഏറ്റവും അധികം ആദരിച്ചിരുന്ന ഇന്ത്യാ ചരിത്രകാരന്മാരിൽ ഒരാളാണ് കെ എൻ പണിക്കർ .അദ്ദേഹത്തിൻ്റെ സഹപ്രവത്തകരായിരുന്ന ബിപൻ ചന്ദ്ര, സതീഷ്ചന്ദ, റോമില ഥാപ്പർ എന്നിവരെല്ലാം ആചരിത്രരചനാ വഴിയിലെ പ്രകാശഗോപുരങ്ങളായി.
അവർ ഇന്ത്യാ ചരിത്രത്തിൻ്റെ ആധുനിക ഘട്ടത്തെ മാർക്‌സിയൻ കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്നതിലും മതേതര ചരിത്രര ചനയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിലും മുൻപന്തിയിൽ നിന്നു.
കാലിക്കറ്റ് സർവകലാശാലയിൽ ഞാൻ വൈസ് ചാൻസലറായിരുന്ന കാലത്ത് പലപ്പോഴായി പല വിഷയങ്ങൾ
അവതരിപ്പിക്കാൻ പ്രഫ. കെ.എൻ. പണിക്കറീ ക്ഷണിച്ചിട്ടുണ്ട് .
ഓരോ തവണയും അദ്ദേഹം സന്തോഷപൂർവ്വം കാലിക്കറ്റിലെത്തി. മലബാർ കലാപത്തിൻറെ എഴുപത്തിയഞ്ചാംവർഷം ഞങ്ങൾ മഞ്ചേരിയിൽ വിപുലമായി ആചരിച്ചത് ഓർമ്മയിൽ വരുന്നു .
ചെനീസ് പ്രതിനിധികളും ഇന്ത്യയിലെ പ്രമുഖ കാർഷിക ചരിത്രകാരന്മാരും പങ്കാളികളായ ആ സമ്മേളനം മുൻ മുഖ്യ മന്ത്രി ഇ.കെ നായനാരാണ് ഉദ്ഘാ ടനം ചെയ്തത്.
അദ്ദേഹത്തിൻ്റെ ചർച്ചകൾ, വിദ്യാർഥികളോടുള്ള പെരു മാറ്റം എന്നിവയെല്ലാം മാതൃകാപരമാ യിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ വിട്ടിൽ താമസിച്ചിട്ടുണ്ട്, ഡൽഹിയിലെത്തുമ്പോഴെല്ലാം ബന്ധപ്പെടുന്നതും പതിവായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടിയത് ഡോ. എം.ജി.എസ്. നാരായണനായിരുന്നു.
ആ സുഹൃദ് വലയം ഇന്ത്യയിലെ ആധുനിക ചരിത്രരചനയിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള അവസരമായി മാറി .
മലബാറിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെപ്പറ്റിയുള്ള രചനയിലുൾപ്പെടെ ആ ആത്മബന്ധം വഴി കാട്ടിയായി അദ്ദേഹവുമായുള്ള ഈ കൂട്ടുകെട്ടുതന്നെയാണ് മലബാർ സ മരം ആറ് ഭാഗങ്ങളായി പ്രസിദ്ധീക രിക്കുന്ന ഉദ്യമത്തിൽ ചിഫ് എഡി റ്ററായി പ്രവർത്തിക്കാൻ എന്നെ സ ഹായിച്ചത്
തിരുവനന്തപുരത്ത് വെച്ച് നടന്ന ഒ രു അവാർഡ് സമർപ്പണ ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി കണ്ട ത്. പ്രഫ.പണിക്കരുടെ വിയോഗം ഇന്ത്യയിലെ മതേതര ചരിത്ര രചനയെ ദുർബ്ബലമാക്കിയേക്കുമെന്ന് എനിക്ക് തീർച്ചയായും ആശങ്കയുണ്ട് .ഈ ദുഃഖ വേളയിലും ആ പരമ്പരയിലെ ഒരു കണ്ണിയായി നിൽക്കാൻ കഴിയുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








