തിരുവനന്തപുരം: സാഹസികതയുടെയും പര്യവേക്ഷണങ്ങളുടെയും രക്തരൂഷിതമായ പകവീട്ടലുകളുടെയും ആകെത്തുകയായ സുഗന്ധവ്യ ഞ്ജനങ്ങളുടെ ചരിത്രവും കൃഷിയറിവുകളും ഉൾക്കൊള്ളിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നാല് പ്രമുഖ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. തിരുവനന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ സംഘടിപ്പിച്ച ശ്രദ്ധേയമായ ചടങ്ങിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ. എ. ഷാജഹാൻ ഐ.എ.എസ്. പുസ്തക പ്രകാശനം നിർവ്വഹിച്ചു.
ലോകചരിത്രത്തെയും സാമ്പത്തിക വ്യവസ്ഥയെയും നിയന്ത്രിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം, ആധുനിക കൃഷിരീതികൾ, ആദായവഴികൾ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകപരമ്പര.
ചടങ്ങിന്റെ വിശദാംശങ്ങൾ: ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. എൻ. ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ ശ്രീമതി. സ്വപ്ന സി., ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ കേരള സെന്റർ ചെയർമാൻ ശ്രീ. കെ.എസ്. ഉദയകുമാർ, ഗവ. വനിതാ കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഗായത്രി ജി.പി. എന്നിവർ പുസ്തകങ്ങളുടെ ആദ്യപ്രതികൾ ഏറ്റുവാങ്ങി.
വെള്ളായണി കാർഷിക കോളേജ് റിട്ട. പ്രൊഫസർ ഡോ. വി.ബി. പത്മനാഭൻ, റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ ശ്രീ. എസ്.കെ. സുരേഷ്, പുസ്തകങ്ങളുടെ എഡിറ്റർമാരായ ശ്രീമതി. വിദ്യ എസ്., ശ്രീ. കെ.വി. ശ്രീരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ശ്രീ. അശോക് പി.ഐ., ശ്രീ. കെ.പി. സായ്രാജ്, ശ്രീ. അനിൽ നെടുങ്ങോട്, ശ്രീ. രാജ്മോഹൻ കൂവളശേരി തുടങ്ങിയ പ്രമുഖ വ്യക്തികളും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സുഗന്ധവ്യഞ്ജന കൃഷിയിൽ താല്പര്യമുള്ളവർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ഗ്രന്ഥങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
പ്രകൃതിയുടെ നിറക്കൂട്ടുകൾ
സയൻസ്&ടെക്നോളജി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.പി സുധീർ,ആദ്യകോപ്പി വെള്ളായണി കാർഷിക കോളേജിലെ അഗ്രിക്കൾച്ചർ എഞ്ചിനീയറിങ് വിഭാഗം തലവൻ ഡോ.സേവിയർ. കെ.ജേക്കബിന് നൽകി പ്രകാശനം ചെയ്യുന്നു.CWRDM ഡയറക്റ്റർ ഡോ. മനോജ് പി.സാമുവൽ,ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് കേരള ഘടകം ചെയർമാൻ ശ്രീ കെ.എസ്.ഉദയകുമാർ,കൃഷി ജോയിന്റ് ഡയറക്റ്റർ ശ്രീ.എസ്.കെ.സുരേഷ്,അഗ്രിക്കൾച്ചർ എഞ്ചിനീയർ ശ്രീ. കിങ്‌സ്‌ലി ദാസ്,ഗ്രന്ഥകാരൻ,ശ്രീ.ജോൺസൺ റോച്ച് എന്നിവർ സമീപം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








