നാമക്കുഴിയിൽ പന്തുതട്ടും, 100 വനിതകൾ

നാമക്കുഴിയിൽ പന്തുതട്ടും, 100 വനിതകൾ
നാമക്കുഴിയിൽ പന്തുതട്ടും, 100 വനിതകൾ
Share  
2026 Mar 06, 08:19 AM
SAMUDRA
NISH

25 വർഷത്തിന് ശേഷം നാമക്കുഴി സിസ്റ്റേഴ്‌സ് ഒത്തുകൂടുന്നു


വൈക്കം: ലോക വനിതാദിനമായ മാർച്ച് എട്ടിന് നാമക്കുഴിയിൽ നടക്കുന്ന ഫുട്‌ബോൾ, ഹോക്കി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ നൂറ് വനിതകൾ പരിശീലനം തുടങ്ങി.


നാമക്കുഴി സിസ്റ്റേഴ്‌സിൻ്റെ നാട്ടിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരു അവസരം കിട്ടിയ സന്തോഷത്തിലാണ് വനിതാ താരങ്ങൾ. വെള്ളൂർ കെ.എം.എച്ച്.എസ്., തലയോലപ്പറമ്പ് മുഹമ്മദ് ബഷീർ സ്കൂൾ, എ.ജെ. ജോൺ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളിയാട് യു.പി. സ്‌കൂൾ, ടി.വി.പുരം ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ എന്നീ സ്‌കൂളുകളിലെ വനിതാ കായികതാരങ്ങളാണ് പരിശീലനം നടത്തി മത്സരിക്കാനൊരുങ്ങുന്നത്.


25 വർഷങ്ങൾക്കുശേഷമാണ് നാമക്കുഴി സിസ്റ്റേഴ്‌സ് സ്വന്തം ഗ്രാമത്തിൽ ഒന്നിച്ച് ഒത്തുകൂടുന്നത്. ഇന്ത്യയിൽ ആദ്യമായി അർജുന അവാർഡ് കിട്ടുന്ന ആദ്യ മലയാളിവനിതയാണ് നാമക്കുഴിയുടെ കെ.സി. ഏലമ്മ ഏലമ്മയോടൊപ്പം നാമക്കുഴി സിസ്റ്റേഴ്‌സിൽപെട്ട എട്ടുപേരും പങ്കെടുക്കുന്നുണ്ട്.


ഇവരുടെ മുൻപിൽ നടക്കുന്ന മത്സരത്തിൽ മികവ് പുലർത്താൻ കഠിന പ്രയത്നം നടത്തുകയാണ് വൈക്കത്തെ താരങ്ങൾ. കോച്ച് ജോമോൻ ജേക്കബിൻ്റെ നേതൃത്വത്തിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA