മൂന്നാർ : ആവേശമുണർത്തിയ ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണമെൻ്റ് ഫൈനലിൽ ഗൂഡാർവിള ടീം ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് ലക്ഷ്മി എസ്റ്റേറ്റ് ടീമിനെ പരാജയപ്പെടുത്തി. ഗൂഡാർവിളയുടെ ജോളി എബ്രഹാമാണ് മികച്ച കളിക്കാരൻ മികച്ച ഗോൾകീപ്പറായി ലക്ഷ്‌മി എസ്റ്റേറ്റിൻ്റെ സുരേഷിനെ തിരഞ്ഞെടുത്തു. മാട്ടുപ്പട്ടിയാണ് അച്ചടക്കമുള്ള ടീം. ടാറ്റാ ടി, കെ.ഡി.എച്ച്.പി. കണക്ട് ബിസിനസ് സൊല്യൂഷൻ എന്നീ കമ്പനികളിൽനിന്നുള്ള 12 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. പഴയമൂന്നാർ കെ.ഡി.എച്ച്.പി. ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.
1941-ൽ ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന 'ജെയിംസ് ഫിൻലെ തേയില കമ്പനിയിലെ ജനറൽ മാനേജരായിരുന്ന ഇ.എച്ച്. ഫ്രാൻസിസാണ് ഫിൻലെ ഷീൽഡ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. ടൂർണമെൻ്റിൻ്റെ 77-ാമത് മത്സരമാണ് ഇത്തവണ നടന്നത്. കോവിഡിനെ തുടർന്ന് 2020-ലും രണ്ടാം ലോകമഹായുദ്ധക്കാലത്തും മാത്രമാണ് മത്സരങ്ങൾ മുടങ്ങിയിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








