അഡ്വ.ഷൈൻ ദേവിന് ഡോ. എ പി ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം

അഡ്വ.ഷൈൻ ദേവിന്   ഡോ. എ പി ജെ അബ്ദുൽ കലാം   ജനമിത്ര പുരസ്‌കാരം
അഡ്വ.ഷൈൻ ദേവിന് ഡോ. എ പി ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം
Share  
2026 Feb 27, 12:15 PM
SAMUDRA
NISH

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വക്കേറ്റ് ഡി ഷൈൻ ദേവന് ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ ജനമിത്ര പുരസ്കാരം ലഭിച്ചു. കഴിഞ്ഞ കാലങ്ങളിലെ ശിശുക്ഷേമ സമിതിയുടെ വേറിട്ട പ്രവർത്തനങ്ങളും സാമൂഹ്യ രംഗത്തെ ജീവകാരുണ്യ രംഗത്തെയും ഇടപെടലുകൾ എന്നിവ വിലയിരുത്തിയാണ് ഷൈൻ ദേവിനെ  അവാർഡിന് പരിഗണിച്ചത്. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ശിശു പരിചരണ കേന്ദ്രം, കുട്ടികൾക്കായി ചെസ്സ് പരിശീലനം, കുട്ടികളിൽ കാർഷിക വൃത്തി പരിപോഷിപ്പിക്കുന്നതിനായി എന്റെ വിദ്യാലയം എന്റെ കൃഷി എന്ന പദ്ധതി, ജില്ലയിൽ എമ്പാടും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം ലഭിക്കാതെ പോയ കുഞ്ഞുങ്ങൾക്ക് ആശ്വാസമായി സംഘടിപ്പിച്ച മധുര നെല്ലിക്ക,എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്‌ളാസുകൾ, ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച ശിശുദിന ആഘോഷവും റാലിയും, ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിദ്യാരംഭം, വിതയും കൊയ്ത്തുൽസവവും ചേർത്തുള്ള നെന്മാണിക്യം പദ്ധതി ആധുനികകാലത്ത് കുട്ടികൾ നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകൾ, കുട്ടികളിൽ ജനാധിപത്യ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ബാലപാർലമെന്റ് കളരി, പ്രധാനപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിച്ചത്, ക്ലിന്റ് സ്മാരക ചിത്ര മത്സരം, തുടങ്ങി വ്യത്യസ്തങ്ങളായിട്ടുള്ള നിരവധി പ്രോഗ്രാമുകളാണ് ഷൈൻ ദേവിന്റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി കഴിഞ്ഞ കാലങ്ങളിൽ കൊല്ലത്ത് നടപ്പാക്കിയത്. സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മികച്ച ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പ്രഥമ അക്ഷയജ്യോതി പുരസ്കാരം കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിക്ക് ഈയടുത്ത സമയത്ത് ലഭിച്ചിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA