അടൂർ : അടൂർ സെന്റ് സിറിൾസ് കോളജ് ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 'പ്രണയം സാഹിത്യത്തിൽ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഫെബ്രുവരി 23,24 തീയതികളിലായി മാത്യൂസ് മാർ എപിഫാനിയോസ് സെമിനാർ ഹാളിൽ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. സൂസൻ അലക്സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു.
മുൻമന്ത്രി മുല്ലക്കര രത്നാകരൻ 'പ്രണയം ഒരു ഫ്ലാഷ് ബാക്ക്' എന്ന വിഷയത്തിലും, അതിവേഗ ചിത്രകാരനും പ്രഭാഷകനുമായ വേഗവരയിലെ റെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി 'പ്രണയത്തിന്റെ വരമൊഴികൾ' എന്ന വിഷയത്തിലും
ശ്രീനാരായണ ഓപ്പൺ സർവകലാശാല അധ്യാപകൻ ഡോ. നൗഫൽ എൻ. 'പ്രണയത്തിന്റെ ജനാധിപത്യ ഭൂപടവും ജെൻഡറും' എന്ന വിഷയത്തിലും പ്രഭാഷണം നടത്തി . കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് അസോ. പ്രൊഫ. ഡോ. ജുബിൻ മാത്യുളളിൽ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അസി. പ്രൊഫസർ ഡോ. ഷീബ കെ. ജോൺ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് അസി. പ്രൊഫ. അജി എ. എന്നിവർ വിവിധവിഷയങ്ങളിൽ
പ്രബന്ധാവതരണംനടത്തി. പ്രൊഫസർ കെ.ബി. ശെൽവമണി മോഡറേറ്റർ ആയി .
കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു . തുടർന്ന് വിവിധ കോളജുകളിലെ അധ്യാപകരായ സംഗീത ഇ.എൽ., ഡോ. ദീപ്തി വി.എസ്, ചിത്ര ഭാസ്കർ, ഗവേഷക വിദ്യാർത്ഥികളായ വിദ്യ വി., സുകന്യ ബി., ശ്രീജയ സി.എം., ആതിര ഡി. കെ, ഡോ. നിഷ മാത്യു, കിരൺ ബോധി എന്നിവരുടെ സാഹിത്യാനുബന്ധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








