ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 72 റൺസിന്റെ വൻ വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സെമിപ്രതീക്ഷകൾ സജീവമാക്കി. തുടർച്ചയായ രണ്ടാം തോൽവിയോടെ സിംബാബ്‌വെ ലോകകപ്പിൽ നിന്ന് പുറത്തായി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയപ്പോൾ സിംബാബ്‌വെയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ അവസാനിച്ചു. സിംബാബ്‌വെയ്‌ക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് പൊരുതി. താരം 97 റൺസ് നേടി പുറത്താകാതെ നിന്നു. സിക്കന്ദർ റാസ 31 റൺസ് നേടി.
നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസ് നേടിയപ്പോൾ 30 പന്തുകൾ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി.
മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








