ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് തുടങ്ങി

ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് തുടങ്ങി
ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് തുടങ്ങി
Share  
2026 Feb 23, 09:55 AM

മലപ്പുറം: ഹോക്കി അസോസിയേഷൻ നടത്തുന്ന ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.


ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺ, പെൺ ടീമുകളാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച കണ്ണൂരിലും തിരുവനന്തപുരത്തുമായി നടക്കുന്ന സംസ്ഥാനതല മത്സരങ്ങൾക്കുള്ള ജില്ലാ ടീം അംഗങ്ങളെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പ് ജില്ലാ ഡെപ്യൂട്ടി കളക്‌ടർ കെ.എസ്. സ്വാതി ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ ഹോക്കി സെക്രട്ടറി ഡോ. എം.എസ്. റസ്‌വി, സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, സംസ്ഥാന കായിക അധ്യാപക സംഘടന സെക്രട്ടറി സജാദ് സാഹിർ, ഹോക്കി എക്‌സിക്യുട്ടീവ് അംഗങ്ങളായ നിസാം, ഉബൈദ്, റാഫി തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം ഹോക്കി അസോസിയേഷൻ നടത്തുന്ന ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ഡെപ്യൂട്ടി കളക്‌ടർ കെ.എസ്. സ്വാതി ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്യുന്നു

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles