കായികമേഖലയിൽ പുതിയ ചുവടുവെപ്പുമായി എസ്.ബി. കോളേജ്

കായികമേഖലയിൽ പുതിയ ചുവടുവെപ്പുമായി എസ്.ബി. കോളേജ്
കായികമേഖലയിൽ പുതിയ ചുവടുവെപ്പുമായി എസ്.ബി. കോളേജ്
Share  
2026 Feb 23, 09:43 AM
SAMUDRA
NISH

ചങ്ങനാശ്ശേരി : കായികരംഗത്ത് പുത്തൻ പ്രതീക്ഷകളുമായി ചങ്ങനാശ്ശേരി സെയ്ൻറ് ബർക്കുമൻസ് കോളേജിൽ സജ്ജീകരിച്ച ക്രിക്കറ്റ് പ്രാക്ട‌ീസ് നെറ്റുകളുടെയും ക്രിക്കറ്റ് അക്കാദമിയുടെയും ഉദ്ഘാടനം നടന്നു. കോട്ടയം ഡിസ്ട്രിക‌് ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ.ഡി.സി.എ.) സഹകരണത്തോടെ കോളേജ് കാമ്പസിൽ ഒരുക്കിയ ഈ സംവിധാനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) സെക്രട്ടറി വിനോദ് എസ്. കുമാർ ഉദ്ഘാടനം ചെയ്തു. പുതുതായി നിർമിച്ച രണ്ട് കോൺക്രീറ്റ് നെറ്റുകളിൽ പരിശീലനം നൽകുന്നതിലൂടെ കൂടുതൽ കൃത്യതയാർന്ന കായിക പരിശീലനം കുട്ടികൾക്ക് ലഭ്യമാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ശ്രീജിത്ത് വി. നായർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എസ്.ബി. കോളേജ് മാനേജർ ഫാ. ആൻറണി ഏത്തയ്ക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ബി. കോളേജ് പ്രിൻസിപ്പൽ ഡോ. ടെഡി സി. കാഞ്ഞുപ്പറമ്പിൽ, കോട്ടയം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഡോ. മോബി തോമസ്, സെക്രട്ടറി ഹരികൃഷ്‌ണൻ എം.കെ. എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA