അത്ലറ്റിക് മീറ്റ് രാജാക്കൻമാർക്ക് ജി.വി. രാജാ പുരസ്കാരവും

അത്ലറ്റിക് മീറ്റ് രാജാക്കൻമാർക്ക് ജി.വി. രാജാ പുരസ്കാരവും
അത്ലറ്റിക് മീറ്റ് രാജാക്കൻമാർക്ക് ജി.വി. രാജാ പുരസ്കാരവും
Share  
2026 Feb 22, 08:35 AM

എടപ്പാൾ: തുടർച്ചയായി നാലാംതവണയും സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് മീറ്റിൽ കിരീടം ചൂടിയ ഐഡിയൽസ്കൂളിന് ജി.വി. രാജ പുരസ്‌കാരം. സംസ്ഥാന സർക്കാർ കായിക മേഖലയെ പ്രോത്സാഹിപ്പിക്കാനായി നൽകുന്ന ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ മികച്ച കായിക സ്‌കൂളായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂ‌ൾ തിരഞ്ഞെടുക്കപ്പെട്ടത് മലപ്പുറംജില്ലയ്ക്കും അഭിമാന നേട്ടമായി. 2023 - 24 വർഷത്തെ ഐഡിയൽ സ്കൂ‌ളിന്റെ കായികക്കുതിപ്പ് പരിഗണിച്ചാണ് ഐഡിയൽ ഈ മികവു നേടിയത്. 2007 -ൽ ആരംഭിച്ച ഐഡിയൽ സ്പോർട്സ് അക്കാദമിയിലൂടെയാണ് വിദ്യാർഥികൾ കായിക പരിശീലനത്തിന്റെ പടവുകൾ ചവിട്ടിക്കയറുന്നത്. ഇന്ത്യൻ ഫുട്‌ബോൾ താരം ആസിഫ് സഹീറായിരുന്നു ഉദ്ഘാടകൻ, അതോടൊപ്പം ഐഡിയൽ കാമ്പസിൽ കായിക വിദ്യാഭ്യാസത്തിന് മികച്ച കളിസ്ഥലങ്ങളും കായിക ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും മാനേജ്‌മെന്റ് ഒരുക്കി. ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 17 തവണ ചാമ്പ്യൻമാരാണ് ഐഡിയൽ.


കേരള സ്കൂ‌ൾ കായികമേളയിൽ പതിനെട്ടു തവണയും, ദേശീയ സ്കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണം നേടിയതും ഐഡിയൽ താരങ്ങളാണ്. ഐഡിയൽ സ്പോർട്‌സ് അക്കാദമിയിൽ പരിശീലനം നേടി പുറത്തിറങ്ങിയ 100-ലധികം താരങ്ങൾ സംസ്ഥാന-കേന്ദ്ര തലങ്ങളിലും ഉന്നതപദവികളലങ്കരിക്കുന്നു. പ്രഗല്‌ഭരായ പരിശീലകരെ ഉപയോഗിച്ച് വിദ്യാർഥികൾക്ക് വ്യത്യസ്‌ത ഇനങ്ങളിൽ പരിശീലനം നൽകുന്നു. അത്ലറ്റിക്‌സ് ഇനങ്ങൾക്കു പുറമെ സ്വിമ്മിങ്, ത്വാൻഡോ, ഫുട്‌ബോൾ, സ്കേറ്റിങ് എന്നിങ്ങനെ നിരവധി ഇനങ്ങളിലും ഇത്തരം കോച്ചുമാരുണ്ട്. കഴിവുണ്ടായിട്ടും പരിശീലനം നേടാൻ സാമ്പത്തികസ്ഥിതിയില്ലാത്ത കുട്ടികൾക്ക് സൗജന്യമായാണ് ഇവിടെ പഠനവും പരിശീലനവും നൽകുന്നത്.


കായികവിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റൻ്റ് കോച്ചുമാരായ ഹാരിസ് റഹ്‌മാൻ, കെ.പി. അഖിൽ, മുഹമ്മദ് ഹാസിൽ തുടങ്ങി ഒട്ടേറെ കായിക പരിശീലകരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നതെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ. എസ്. ആറ്റക്കോയ തങ്ങൾ, മാനേജർ മജിദ് ഐഡിയൽ എന്നിവർ പറഞ്ഞു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles