കോഴിക്കോട്: ഭരണചക്രത്തിന്റെ വേഗതയിലും അക്ഷരങ്ങളുടെയും വർണ്ണങ്ങളുടെയും ലോകം കൈവിടാതെ കാത്ത സവ്യസാചി കെ. ജയകുമാറിന്റെ സർഗ്ഗാത്മക ജീവിതത്തിന് അൻപതാണ്ട്. മലയാളിയുടെ സാംസ്‌കാരിക ബോധ്യങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഈ പ്രതിഭയ്ക്ക് നാളെ (ശനിയാഴ്ച) കോഴിക്കോട്ടെ പൗരാവലി സ്നേഹാദരമർപ്പിക്കും. വൈകിട്ട് 6 മണിക്ക് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ചൈതന്യ ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക.
ഭാവനയും ഭരണവും ചേരുന്ന സമാഗമം
കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്ന ഉന്നത പദവിയിലിരിക്കുമ്പോഴും ഉള്ളിലെ കലാകാരനെ ജാഗ്രതയോടെ കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ് കെ. ജയകുമാർ. ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, മലയാള ഭാഷയോടുള്ള അനുരാഗം മുൻനിർത്തി മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. നിലവിൽ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IMG) ഡയറക്ടറായി അദ്ദേഹം തന്റെ കർമ്മപഥം തുടരുന്നു.
'മന്ദാരമണം' മുതൽ 'ചന്ദനലേപം' വരെ
1973-ൽ തന്റെ പിതാവ് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'ഭദ്രദീപം' എന്ന ചിത്രത്തിലെ "മന്ദാരമണമുള്ള കാറ്റേ..." എന്ന ഗാനത്തിലൂടെയാണ് കെ. ജയകുമാർ ചലച്ചിത്ര ഗാനരചനയിലേക്ക് ചുവടുവെച്ചത്. പിന്നീട് മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു.
- കവി: ലാളിത്യവും ദാർശനികതയും തുളുമ്പുന്ന വരികളിലൂടെ കവിതാലോകത്ത് സ്വന്തം ഇടം കണ്ടെത്തി.
- ചിത്രകാരൻ: വർണ്ണങ്ങളിലൂടെ പ്രകൃതിയെയും മനുഷ്യഭാവങ്ങളെയും ക്യാൻവാസിൽ പകർത്തുന്ന തനതായ ശൈലി.
- വിവർത്തകൻ: റൂമിയുടെ സൂഫി വരികളും ടാഗോറിന്റെ ഗീതാഞ്ജലിയും മലയാളത്തിന്റെ മണ്ണിലേക്ക് ആവാഹിച്ചു.
ആഘോഷം; കലയുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ
ഇപ്റ്റ കോഴിക്കോട് ചാപ്റ്റർ, ശ്രീഗോകുലം, ആരണ്യകം എന്നിവർ സംയുക്തമായാണ് ഈ സ്നേഹാദരം സംഘടിപ്പിക്കുന്നത്.
- ഉദ്ഘാടനം: മേയർ ഒ. സദാശിവൻ.
- സാന്നിധ്യം: കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.എസ്. ശ്രീധരൻപിള്ള, ഡോ. കെ.കെ.എൻ. കുറുപ്പ്, ആചാര്യ എം.ആർ. രാജേഷ്, പി.കെ. ഗോപി, ഡോ. ടി. മോഹൻബാബു തുടങ്ങിയ പ്രമുഖർ ദീപം തെളിക്കും.
- കലാപരിപാടികൾ: ഗുരു മീനാകുറുകുറുപ്പിന്റെ പെർഫോമിംഗ് ഡാൻസ്, ലീന തമ്പി, രമാദേവി എന്നിവരുടെ വീണക്കച്ചേരി.
- ഗാനസന്ധ്യ: മധു ബാലകൃഷ്ണൻ, ചെങ്ങന്നൂർ ശ്രീകുമാർ, അജയ് ഗോപാൽ തുടങ്ങിയവർ കെ. ജയകുമാർ രചിച്ച പ്രശസ്ത ഗാനങ്ങൾ അവതരിപ്പിക്കും.
അധികാരത്തിന്റെ ഫയലുകൾക്കിടയിലും സംഗീതവും സാഹിത്യവും ചിത്രകലയും ഇഴചേർത്തുവെച്ച സമ്പൂർണ്ണനായ ഈ സാംസ്‌കാരിക നായകനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഒരിക്കൽ അദ്ദേഹം കലക്ടറായി സേവനമനുഷ്ഠിച്ച കോഴിക്കോട് നഗരം.
കഥകളിയരങ്ങിൽ മീനാക്കുറുപ്പ് ശ്രീകൃഷ്ണനായി നിറഞ്ഞാടി
ചാലക്കര പുരുഷു
അമ്പത്തിരണ്ടാം വയസ്സിലും,
സർഗ്ഗശേഷിയുടെ ഉരക്കല്ലിൽ മാറ്റുരക്കുകയാണ് പ്രശസ്ത നർത്തകി മീനാ കുറുപ്പ്. നന്നെ ചെറുപ്പത്തിൽ തന്നെ കാലിൽ ചിലങ്കയണിയുകയും, ഭരതനാട്യം,മോഹിനിയാട്ടം വേദികളിൽ മിന്നും താരമായി മാറുകയും ചെയ്ത ഈ കലാകാരിക്ക് കഥകളിയോടുള്ള ഉൽക്കടമായഅഭിനിവേശം തുടങ്ങിയത് ഏറെ വൈകിയായിരുന്നു. ഒടുവിൽ 52 ൻ്റെ നിറവിൽ ഈ കലാകാരി ആ മോഹവും സാധിച്ചെടുത്തു.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രനടയിൽ ഭഗവാൻ കൃഷ്ണന്റെ വേഷമിട്ട് കഥകളി അരങ്ങേറ്റം നടത്താനായത് ജീവിതത്തിലെ മഹാപുണ്യമായി ഈ കലാകാരി കാണുന്നു.
പിഴയ്ക്കാത്ത ചുവടുകളോടെ, രാഗലാസ്യതാളമേളങ്ങളോടെ കൃഷ്ണലീലകൾ അരങ്ങിലാടിയപ്പോൾ, അക്ഷരാർത്ഥത്തിൽ ഈ കലാകാരി പരകായപ്രവേശം നടത്തുകയായിരുന്നു.
കാലത്തിന് മനസ്സിനെ തെല്ല് പോലും സ്പർശിക്കാനാവില്ലെന്നും, കാൽപ്പനിക ഭാവങ്ങളെ , കണ്ണുകളിലും,വിരൽത്തുമ്പുകളിലും പദചലനങ്ങളിലും, ആവാഹിക്കാനാവുമെന്നും ഈ കലാകാരിക്ക് തെളിയിക്കാനായി.
യൗവനം പിന്നിടുമ്പോൾ പലരും സ്വയം ചിന്തിച്ചു പോകാറുണ്ട്.
'ഇനി വയ്യ; വൈകിപ്പോയി' എന്ന് .
മനസ്സ് കൊതിക്കുന്നിടത്ത് ശരീരം എത്താതെ വരുമോയെന്ന ആശങ്ക സ്വാഭാവികം. എന്നാൽ തളർത്താനാവാത്ത ലക്ഷ്യബോധവും, തകർക്കാനാവാത്ത ഇച്ഛാശക്തിയും , കഠിനമായ സാധനയുമുണ്ടെങ്കിൽ, ലക്ഷ്യം എത്ര അകലെയാണെങ്കിലും എത്തിപ്പിടിക്കാനാവുമെന്ന് ഈ കലാകാരി തെളിയിക്കുകയായിരുന്നു. ഇരുത്തം വന്ന കഥകളി കലാകാരിയെപ്പോലെ, അസാധാരണമായ അവതരണത്തോടെ . യൗവ്വനോർജ്ജം തിരിച്ചു പിടിക്കുകയായിരുന്നു അവർ.
ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ അൻപത്തിരണ്ടാം വയസ്സിൽ കഥകളി അരങ്ങേറ്റം കുറിച്ച ഈ ചോമ്പാലക്കാരി കാണികളുടെ മനം കവരുകയായിരുന്നു. ഇതിവൃത്തത്തിന്റെ ആത്മീയാംശവും , പാരമ്പര്യത്തിന്റെ കരുത്തുമായി , കഥകളിയുടെ നാട്യഭാഷയിലൂടെ കഥ പറയുമ്പോൾ , കരുത്തിന്റെ ആൾരൂപമായും, പ്രണയിതാവിന്റെ ഉദാത്ത ഭാവചലനങ്ങൾ സമ്മാനിച്ച കാമുകനായും മാത്രമല്ല, മാനായും, മയിലായുമെല്ലാം അവർ സമ്മോഹനമായ അംഗചലനങ്ങളോടെ . നിറഞ്ഞാടുകയായിരുന്നു.
കളിവിളക്കിനു മുന്നിൽ ശ്രീകൃഷ്ണവേഷമിട്ട് ആടിത്തിമർത്ത മീനാ കുറുപ്പിനൊപ്പം, രുഗ്മിണിയായി അരങ്ങത്തെത്തിയത് സഹനർത്തകി സീന ഉണ്ണിയാണ്.. പ്രായം മറന്ന് അരങ്ങിൽ ആടിത്തിമിർത്ത ഈ നർത്തകിമാരെ ആശിർവദിക്കാൻ ഡോ. കെ.കെ.എൻ. കുറുപ്പ് ഉൾപ്പടെയുള്ള ഒട്ടേറെ പ്രമുഖരും സദസ്സിലുണ്ടായിരുന്നു.
പ്രശസ്ത നർത്തകിയും നാട്യഗുരുവുമായ മീനാ കുറുപ്പ്, കൊച്ചിയിലെ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ്. മഹാകവി കുട്ടമത്തിന്റെ, മയ്യഴി പുഴയോരത്തെ കോവുക്കൽ തറവാട്ടിലെ ഇളംതലമുറക്കാരിയായ ഇവർ, ഗുരു കലാമണ്ഡലം അരവിന്ദിന്റെ ശിഷ്യയാണ്.ദേശീയ ബഹുമതികളടക്കം നിരവധി പുരസ്കാരങ്ങൾനേടിയിട്ടുണ്ട്.
2018-ൽ കൊച്ചിയിൽ ആരംഭിച്ച ഈ കലാകേന്ദ്രം, ഭരതനാട്യം, മോഹിനിയാട്ടം, സംഗീതം, ആയോധനകല തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകിവരുന്നുണ്ട്. ഇതിന് പുറമെ , അണ്ണാമലൈ, തമിഴ് യൂണിവേഴ്സിറ്റികളുടെ അംഗീകൃത കോഴ്സുകളുമുണ്ട്. സ്വപ്നങ്ങൾക്ക് പ്രായമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്ന മീനാ കുറുപ്പി ന്റെ ശിഷ്യരായി കുട്ടികൾ മാത്രമല്ല പ്രായമേറിയവരും ധാരാളമുണ്ട്.
വാർദ്ധക്യം വിശ്രമത്തിനല്ലെന്നും, ജീവിതത്തെ വീണ്ടും ആഘോഷിക്കാനുള്ളതായിരിക്കണമെന്നുംഅവർപറയുന്നു.
ഭർത്താവ് അനിൽകുമാർ പൊറ്റെക്കാട് ,ഊരാളു ങ്കൽ ULCC യുടെ ക്വാളിറ്റി കൺട്രോൾ സാങ്കേതിക വിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്.മക്കൾ: മുകുന്ദ് നാരായൺ (സ്വീഡൻ) കൊച്ചിയിൽ വിദ്യാർത്ഥികളും ഇരട്ടകളുമായ ജാൻകിനാരായൺ, ജഗത് നാരായൺ.
ആർജ്ജിതമായ ജ്ഞാനത്തെ , ശിഷ്യർക്ക് പകർന്നേകുകയെന്നത് മറ്റെന്തിനേക്കാളും ജീവിതത്തിന് ആത്മനിർവൃതിയേകുന്നതാണെന്ന് ഈ കലാകാരി വിനയത്തോടെ പറയുന്നു.
സുഗതകുമാരി ടീച്ചറിന്റെ
രാത്രിമഴ ഒരു കാവ്യാനുഭവം.
സത്യൻ മാടാക്കര.
ഏറ്റുപറച്ചിലിന്റെ ഞരമ്പ് മുറിയുമ്പോൾ കവിയുടെ ഭാവന തേടുന്ന രൂപകത്തിന്റെ വശ്യത അനുഭവിക്കാനേ ആവൂ. അളന്നും, വരച്ചും പകർപ്പെടുക്കാൻ തുനിഞ്ഞാൽ അത് വട്ടപൂജ്യത്തിലേ എത്തൂ. കവിതയുടെ
ആദ്യകാല ചരിത്രം മുതൽ പുതു കവിത വരെ പെൻഡുല ചലനം കാണാം. ഉന്മാദത്തിന്റെ തിരത്തള്ളൽ ഉള്ളടത്തോളം കാലം അതു തുടരുകയും ചെയ്യും. സ്വപ്നത്തിൽ അനുഭവിച്ചത് ഓർത്തെടുക്കാൻ ശ്രമിച്ചാൽ അദൃശ്യമാവുന്നതു പോലെയാണ് വികാരപൂർത്തീകരണം നിർവഹിച്ചതിനെ വരച്ചൊപ്പിക്കാനുള്ള ശ്രമം. ഇത്രയും എഴുതിയത് സുഗതകുമാരിയുടെ രാത്രിമഴയുടെ അനുഭവം കുറിക്കാനാണ്.
"രാത്രി മഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
ദു:ഖത്തിന്റെ ചിഹ്നമായ കറുപ്പിലൂടെ സ്ത്രീ ജന്മത്തിന്റെ വിഹ്വലത ഏറ്റുപറയുന പദരവം എങ്ങനെയാണ് വിശദീകരിക്കുക. അതാകട്ടെ കരഞ്ഞും ചിരിച്ചും വിതുമ്പിയും നിർത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്ന യുവതിയായ ഭ്രാന്തിയെപ്പോലെയാണ്.(കുറിഞ്ഞിരിക എന്നതിൽ തല ഉയർത്തിപ്പിടിയ്ക്കാനാവാത്ത ഖേദം ശക്തമാണ്). പ്രകൃതിയുടെ ഭാവമാറ്റങ്ങളെ പ്രതിബിംബിക്കുന്ന രാത്രിമഴ എന്ന കവിത ഒരർത്ഥത്തിൽ കവിയുടെ തന്നെ മനസ്സാണ്. സ്ത്രീത്വം അനുഭവിക്കുന്ന കഷ്ടപ്പാട് നിറഞ്ഞ ഈ കവിത എന്നിട്ടും ഫെമിനിസ സാഹിത്യത്തിൽ വലിയ നിലയിൽ ചർച്ച ചെയ്യപ്പെടാതെ പോയി. "നോവിന്റെ ഞരക്കങ്ങൾ, ഞെട്ടലുകൾ, തീക്ഷ്ണ ശബ്ദങ്ങൾ, ഒരമ്മയുടെ ആർത്തനാദം കേട്ടു ചെവി പൊത്തി രോഗശയ്യയിൽ തേങ്ങുമ്പോൾ ആശ്വാസ വാക്കുമായെത്തുന്ന സ്വന്തക്കാരിയാവുന്നു കവിക്ക് രാത്രിമഴ.
പ്രണയം പൂത്തുലയുന്ന രാവുകളിൽ ചിരിപ്പിച്ചും കുളിർ കോരിയണിഞ്ഞും വെണ്ണിലാവിനേക്കാൾ പ്രിയം തന്നും കവിയെ ഉറക്കിയ പ്രേമ സാക്ഷിയാണ് രാത്രിമഴ.
ഈ രാത്രിമഴയുടെ ദു:ഖത്തിന്റെ സംഗീതം അറിഞ്ഞിട്ടും ഇരുട്ടിലുള്ള വരവും, പുലരിയെത്തുമ്പോൾ മുഖം തുടച്ചുള്ള ചിരിയും അതുപോലെ കവിയിൽ നിറയുന്നു.
ദു:ഖത്തിന്റെ പാരമ്യത്തിൽ പ്രകൃതി കവിയെ സ്വാധീനിക്കുന്നു. കവി പ്രകൃതിയിലേക്ക് അടുക്കുന്നു.
"സഖീ, ഞാനു
മിതു പോലെ
രാത്രിമഴ പോലെ " എന്നു കുറിച്ചിട്ടത് ഇന്ത്യൻ സ്ത്രീത്വം രാത്രിയിൽ ഒറ്റയ്ക്കിരുന്ന് തേങ്ങുകയും പകലിൽ ചിരിച്ചു കാണിക്കേണ്ടി വരികയും ചെയ്യുന്ന ജീവിതപ്പാതയിൽ തന്നെ എന്ന സന്ദേശവും കവിത ഏറ്റുപറയുന്നു.
പെയ്തു തീരുന്ന ദു:ഖത്തെ ശോകാർദ്രമാം സംഗീതമെന്നും, വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെ ഉറക്കമില്ലയ്മയെന്നും, സ്ത്രീ ജീവിതത്തിലെ കുറേ ഭാഗം അപഹരിക്കുന്ന ആശുപത്രി ലോകത്തെയും പറഞ്ഞു പദപരിചയ ത്തിലേക്ക് ഉയർത്തുന്ന രാത്രി മഴ യുടെ വായന നല്ലൊരു കാവ്യാനുഭവം തന്നെയാ കുന്നു.
സത്യൻ മാടാക്കര.
കടൽ കടന്നുള്ള അധ്വാനം പടുത്തുയർത്തുന്നത് ഒരു വെറും കെട്ടിടമാകരുത്; അത് സമാധാനത്തിന്റെ സ്വർഗ്ഗമാകട്ടെ!
വർഷങ്ങളോളം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നാം പടുത്തുയർത്തുന്ന സ്വപ്നഭവനം, കേവലം കോൺക്രീറ്റ് ചുവരുകൾ മാത്രമായി മാറരുത്. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ആ വീട് നമുക്ക് പകരേണ്ടത് ശാന്തിയും ഐശ്വര്യവുമാണ്. അവിടെയാണ് വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ പ്രസക്തി.
പ്രശസ്ത വാസ്തു ഗുരു ഡോ. നിശാന്ത് തോപ്പിലിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, പ്രവാസികൾക്കായി പ്രത്യേകം തയ്യാറാക്കിയ ശാസ്ത്രീയ വാസ്തു കൺസൾട്ടേഷൻ ഇപ്പോൾ ലഭ്യമാണ്.
പ്രവാസികൾ എന്തുകൊണ്ട് വാസ്തു ശ്രദ്ധിക്കണം?
ഒരു പ്രവാസി തന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം ചിലവാക്കിയാണ് നാട്ടിൽ ഒരു വീട് നിർമ്മിക്കുന്നത്. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ കാരണം ആ വീട്ടിൽ താമസിക്കുമ്പോൾ അശാന്തിയോ, സാമ്പത്തിക ബുദ്ധിമുട്ടുകളോ, ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ അത് വലിയ നഷ്ടമാണ്.
ദൂരത്തിരുന്നും പ്ലാൻ ചെയ്യാം: നിങ്ങൾ ലോകത്തിന്റെ ഏത് കോണിലായാലും, ഓൺലൈൻ സംവിധാനങ്ങളിലൂടെ നിങ്ങളുടെ വീടിന്റെ പ്ലാൻ ശാസ്ത്രീയമായി പരിശോധിച്ച് തിരുത്തലുകൾ വരുത്താം.
മതാതീത സമീപനം: വാസ്തുവിനെ ഒരു മതപരമായ ചടങ്ങായി കാണാതെ, പ്രകൃതിയിലെ ഊർജ്ജത്തെ (Energy Flow) ക്രമീകരിക്കുന്ന എഞ്ചിനീയറിംഗ് ആയി ഞങ്ങൾ അവതരിപ്പിക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ സഹോദരങ്ങൾക്ക് അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താതെ തന്നെ ഇത് പിന്തുടരാം.
മാനസിക സമ്മർദ്ദം കുറയ്ക്കാം: പ്രവാസികൾ അനുഭവിക്കുന്ന ഒറ്റപ്പെടലും ജോലിഭാരവും മാറ്റി നിർത്തി, നാട്ടിലെത്തുമ്പോൾ മനസ്സിന് കുളിർമ നൽകുന്ന രീതിയിലുള്ള വീടിന്റെ ഉൾത്തള ക്രമീകരണങ്ങൾ (Interior Vastu) ഉറപ്പാക്കുന്നു.
വാസ്തു ഭാരതിയുടെ 'ഗ്ലോബൽ പ്രവാസി പാക്കേജ്'
വീഡിയോ കൺസൾട്ടേഷൻ: ഡോ. നിശാന്ത് തോപ്പിലുമായി നേരിട്ട് സംസാരിച്ച് സംശയങ്ങൾ തീർക്കാം.
പ്ലാൻ വെരിഫിക്കേഷൻ: നിങ്ങളുടെ ആർക്കിടെക്റ്റ് വരച്ച പ്ലാൻ വാസ്തു തത്വങ്ങൾക്കനുസൃതമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നു.
റെമഡി വാസ്തു: നിലവിലുള്ള വീടുകളിൽ പൊളിച്ചുമാറ്റലുകൾ ഇല്ലാതെ തന്നെ ചെറിയ മാറ്റങ്ങളിലൂടെ ഊർജ്ജപ്രവാഹം ശരിയാക്കുന്ന രീതി.
ബിസിനസ് വാസ്തു: വിദേശത്തോ നാട്ടിലോ പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിജയകരമായ ഒരു തുടക്കത്തിനായി പ്രത്യേക നിർദ്ദേശങ്ങൾ.
"നാം പണിയുന്ന വീട് നമ്മുടെ ശരീരത്തിന്റെ വിപുലീകരണമാണ്. ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ ശരിയായ വായുവും വെളിച്ചവും വേണ്ടതുപോലെ, വീടും പ്രകൃതിയോട് ഇണങ്ങുന്നതാകണം." - ഡോ. നിശാന്ത് തോപ്പിൽ
വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി
നിങ്ങളുടെ സ്വപ്നങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ നൽകുന്നു.
വിദേശത്തുനിന്നും ബന്ധപ്പെടാൻ:
WhatsApp: 8547969788
Email: vaastubarathy@gmail.com
Website:WWW .vaastubarathy.com
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








