കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് അയ്യത്താൻ ഹൈസ്‌കൂൾ മികച്ച വിജയം സ്വന്തമാക്കി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അയ്യത്താൻ ഹൈസ്‌കൂൾ ഇരട്ടക്കിരീടം ചൂടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ മാർബിൾ ഗാലറിയും പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര സെയ്ന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളും രണ്ടാം സ്ഥാനം നേടി.
വിജയികൾക്കുള്ള ട്രോഫികൾ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകൻ പി.ടി. ബെന്നി, കോഴിക്കോട് സെയ്ന്റ് മൈക്കിൾസ് കായികാധ്യാപിക ജിൻഷ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ചടങ്ങിൽ ഷീബ അൽന, നിരഞ്ജന ബി. അനിൽ, അമയ എന്നിവർ സംസാരിച്ചു. ജില്ലാ ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ടി.യു. ആദർശ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








